'പ്രളയ ഫണ്ട്‌ തട്ടിപ്പിൽ അന്വേഷണം വേണം': വയനാട്ടിൽ മുസ്ലിം ലീഗ്‌ നേതൃത്വത്തിന് എതിരെ പോസ്റ്ററുകൾ

വയനാട്ടിൽ മുസ്ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ. പ്രളയഫണ്ട്‌ തട്ടിപ്പിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സേവ്‌ മുസ്ലിം ലീഗ്‌ എന്ന പേരിലാണ്‌ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വയനാട്ടിൽ മുസ്ലിം ലീഗ്‌ ഭരിക്കുന്നത്‌ കെ.എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ കണക്കുകൾ പുറത്ത്‌ വിടണമെന്നും ഇതിൽ പറയുന്നു.

Read more

കൽപ്പറ്റ പ്രസ് ക്ലബിന് സമീപത്തുള്ള മതിലിലും പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പ്രളയ ഫണ്ടിൽ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് പാണക്കാട് തങ്ങൾക്ക് കത്തയച്ച ജില്ലാ നേതാവ് സി മമ്മിയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.