’ബി.ജെ.പിക്കാർ നമുക്ക് വോട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ പോയി കാണാൻ തയ്യാറാണ്': പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത്

തിരഞ്ഞെടുപ്പിൽ ലീഗിന് ബി.ജെ.പി വോട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ ബി.ജെ.പിക്കാരെ നേരിൽ പോയി കാണാൻ തയ്യാറാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാം പറയുന്ന ശബ്ദരേഖ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പു കാലത്തേതാണ് സംഭാഷണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രാദേശിക ലീഗ് നേതാവുമായി ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്

Read more

“നമുക്ക് വോട്ടാണ് വേണ്ടത്. അവർ ബൂത്ത് കമ്മറ്റി ചേർന്നോ മണ്ഡലം കമ്മറ്റി ചേർന്നോ എന്നത് പ്രശ്‍നമല്ല നമുക്ക് വോട്ട് വേണം. ബി.ജെ.പിക്കാർ നമുക്ക് വോട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ ആ ബി.ജെ.പിക്കാരെ ഞാൻ പോയി കാണാൻ തയ്യാറാണ്.” എന്ന് ശബ്ദരേഖയിൽ പി. എം. എ സലാം പറയുന്നു.