'ബേംകി ബേംകി ബേംകി ബും': ഗായിക സയനോരക്ക് ഐക്യദാർഢ്യവുമായി ഹരീഷ് പേരടി

ഗായിക സയനോരക്ക് ഐക്യദാർഢ്യവുമായി നടൻ ഹരീഷ് പേരടി. സയനോരയുടെ “ബേംകി ബേംകി ബേംകി ബും” എന്ന ഗാനം ആലപിച്ച് നൃത്തം ചെയ്താണ് ഗായികയ്ക്കുള്ള തന്റെ പിന്തുണ ഹരീഷ് പേരടി അറിയിച്ചത്.

“ഒരു പെൺകുട്ടി എന്ത് വേഷമാണ് ധരിക്കേണ്ടതെന്ന് അവളാണ് തീരുമാനിക്കേണ്ടത്, അതുകൊണ്ടു തന്നെ അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാര വാദികൾക്കും എതിരെയാണ് ഈ നൃത്തം. സയനോരക്ക് ഐക്യദാർഢ്യം” ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് വീഡിയോയിൽ പറഞ്ഞു.


കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് ഒത്തുകൂടിയപ്പോൾ പകർത്തിയ വീഡിയോയും ചിത്രങ്ങളും സയനോര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിനുപിന്നാലെ സയനോരയുടെ വസ്ത്രത്തെ വിമർശിച്ച് ചിലർ കമന്റ് ചെയ്തിരുന്നു. വിമർശകർക്ക് സയനോര മറുപടി നൽകിയത് അതേ വേഷത്തിലുള്ള മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ്. സയനോരയ്ക്ക് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

View this post on Instagram

A post shared by Sayanora Philip (@sayanoraphilip)