പത്താം നിലയിൽ നിന്ന് താഴെ വീണ് പെണ്‍കുട്ടി മരിച്ചു; അപകടം ടെറസിൽ വ്യായാമം ചെയ്യുന്നതിനിടെ

എറണാകുളം ബഹുനില കെട്ടിടത്തിൽ നിന്ന് താഴെ വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. എറണാകുളം സൗത്തിലെ ശാന്തി കോട്ടേക്കാട് എന്ന ഫ്ലാറ്റിലാണ് സംഭവം.

ഐറിൻ റോയി എന്ന പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരിച്ചത്. പത്ത് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിൽ സഹോദരനോടപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം.

ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർ പാർക്കിംഗ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതോടു കൂടിയാണ് അപകടം.  ഐറിൻറെ മരണത്തിൽ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചാലക്കുടി സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ ജനുവരി മുതലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.