കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് മരിച്ചു

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ള 17 കാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ ശേഷം മാടായിയിൽ ക്വാറൻറീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന വാടിക്കൽ സ്വദേശി റിബിൻ ബാബു ആണ് മരിച്ചത്.

മരണകാരണം ഹൃദയാഘാതമാണെന്നാണ്​ പ്രാഥമികവിവരം. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.