പെരുമഴയത്തും സെക്രട്ടറിയേറ്റില്‍ എ സി വാങ്ങാന്‍ 15 ലക്ഷം

 

പെരുമഴയത്തും സെക്രട്ടേറിയേറ്റിലെ എയര്‍ കണ്ടീഷണറുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ 15 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്. ഈമാസം നാലിനാണ് ഉത്തരവിറങ്ങിയത്. മുഖ്യമന്ത്രിയുടെ പൊതുജനപരിഹാര സെല്‍, പിആര്‍ഡി സെക്രട്ടറിയുടെ ഓഫിസ്, സെക്രട്ടേറിയേറ്റ് സബ് ട്രഷറി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ എ.സി സ്ഥാപിക്കാന്‍ 2.16 ലക്ഷം അനുവദിച്ചിരുന്നു.

ഓരോ ആഴ്ചകളിലും പൊതുഭരണവകുപ്പില്‍ നിന്ന് ഇറങ്ങുന്ന ഉത്തരവുകള്‍ പരിശോധിച്ചാല്‍ അഞ്ചിലധികം ഉത്തരവുകളും പുതിയ എ.സി വാങ്ങാന്‍ വേണ്ടിയുള്ളതാണെന്ന് വ്യക്തമാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുമ്പോഴാണ് ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ എ.സി യുടെ പേരിലുള്ള വമ്പന്‍ ധൂര്‍ത്ത് നടക്കുന്നത്.