കേരളത്തിൽ ഇന്ന് 1184 പേർക്ക് കോവിഡ്; 956 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം, ഏഴ് മരണം, രോ​ഗമുക്തി 784

കേരളത്തിൽ ഇന്ന് 1184 പേർക്ക് കോവിഡ് രോ​ഗബാധ റിപ്പോർട്ട് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഏഴ് പേരാണ് സംസ്ഥാനത്ത് കോവിഡ് രോ​ഗബാധ മൂലം മരിച്ചത്. ‌

956 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗബാധ റിപ്പോർട്ട് ചെയ്തു. ഇതിൽ 114 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. 44 ആരോ​ഗ്യ പ്രവർത്തകർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം 200, മലപ്പുറം 255, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, തൃശ്ശൂർ 40, കോട്ടയം 40, കൊല്ലം 41, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് രോ​ഗബാധിതരുടെ കണക്ക്

Read more

മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 24 മണിക്കൂറിനിടെ 20583 കോവിഡ് പരിശോധനകള്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.