കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ 103 കോടി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

ശമ്പള വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിയ്ക്ക് 103 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേയ്ക്ക് മാറ്റി.

കെ.എസ്.ആര്‍.ടി.സി. നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിള്‍ബെഞ്ച് 103 കോടി രൂപ നല്‍കാന്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാനാണ് തുക അനുവദിച്ചത്. ഈ ഉത്തരവാണ് ഡിവിഷന്‍ബെഞ്ച് ഇപ്പോള്‍ സ്റ്റേ ചെയ്തത്.

Read more

സെപ്തംബര്‍ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്.