ഐ.എന്‍.എക്സ് മീഡിയ കേസ്: കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Gambinos Ad
ript>

കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ്  കണ്ടുകെട്ടി. ഐഎന്‍എക്സ് മീഡിയ കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടി. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കം 54 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്‌സലോണയിലെ വസ്തുക്കള്‍ എന്നിവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.

Gambinos Ad

2017 മെയ് 15 നാണ്  കാര്‍ത്തി ചിദംബരത്തിനെതിരെ  എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് നിയമവിരുദ്ധമായി വിദേശത്തു നിന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം നേടാന്‍ കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴ വാങ്ങി എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.  ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി പ്രകാരം കഴിഞ്ഞ ഫെബ്രുവരി 28 ന് കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

നേരത്തെ ഈ കേസില്‍ പി.ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കാര്‍ത്തി ചിദംബരം ഐഎൻഎക്സ് മീഡിയയിൽ നിന്ന് പണം കൈപ്പറ്റിയതിനുള്ള തെളിവുകള്‍ സിബിഐക്ക് കിട്ടിയിരുന്നുലഭിച്ചിരുന്നു.