''അതിവേഗ റെയില്‍പാത'' പരിസ്ഥിതി, ആശങ്ക എന്ന ചര്‍ച്ചയുടെ രണ്ടാം ഭാഗം ഇന്ന് രാത്രി 8 ന് ക്ലബ്ഹൗസില്‍

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ റെയില്‍ പാത സംബന്ധിച്ച് സൗത്ത് ലൈവ് സംഘടിപ്പിച്ച ചര്‍ച്ചയുടെ രണ്ടാം ഭാഗം ഇന്ന് രാത്രി എട്ടുമണിക്ക് ക്ലബ് ഹൗസില്‍ നടക്കും. സെമി സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പ്രൊജക്ടിലെ ആശങ്കകളും, പ്രായോഗികതയും, പരിസ്ഥിതിയും സംബന്ധിച്ചായിരുന്നു സൗത്ത്‌ലൈവ് ക്ലബ്ഹൗസ് ചര്‍ച്ച സംഘടിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരായ കെ എ ഷാജി, കെ വി രവിശങ്കര്‍, പരിസ്ഥി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, അഭിഭാഷകനും സാമൂഹിക നിരീക്ഷകനുമായ ഹരീഷ് വാസുദേവ് എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുത്തു. പാനലിസ്റ്റുകളെ കൂടാതെ ജോണ്‍ സാമുവല്‍, മുന്‍ എംഎല്‍എ വി ടി ബല്‍റാം തുടങ്ങിയവരും, പദ്ധതി പ്രദേശത്തെ താമസക്കാര്‍, എഞ്ചിനീയര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മൂവായിരത്തിലേറെ ശ്രോതാക്കളാണ് പങ്കെടുത്തത്.

എന്താണ് കെ റെയില്‍ എന്ന സില്‍വര്‍ലൈന്‍ പ്രൊജക്ട്, ഇതിന്റെ പ്രായോഗികത എത്രത്തോളം, പരിസ്ഥിതിക്ക് ഈ പദ്ധതിയുണ്ടാക്കുന്ന ദോഷം എത്രത്തോളം, സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ നാലുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാകുമോ തുടങ്ങി വിശദമായ ചര്‍ച്ചയായിരുന്നു നടന്നത്.

എന്നാല്‍ പങ്കെടുത്ത ആളുകള്‍ക്ക് പൂര്‍ണമായും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ നിശ്ചിത സമയത്തിനകം സാധിക്കാതെ വന്നതോടെയാണ് ചര്‍ച്ചയുടെ രണ്ടാം ഭാഗം ഇന്ന് നടത്താന്‍ സൗത്ത് ലൈവ് തീരുമാനം കൈക്കൊണ്ടത്.

പങ്കെടുക്കേണ്ട ലിങ്ക്

https://www.clubhouse.com/join/southlive/3BrBpE3x/xXzR40v4