‘ശബരിമലയില്‍ പോകുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കാം’: അയ്യപ്പന്മാരെയും സ്ത്രീകളെയും അപമാനിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

Gambinos Ad
ript>

ശബരിമലയെ തായ്‌ലാന്റാക്കി മാറ്റരുതെന്നും, അവിടെ യുവതികൾ വന്നാൽ പുരുഷനും പുലിയും പിടിക്കാമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാർ ​ഗോപാലകൃഷ്ണൻ. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Gambinos Ad

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യമില്ലാതാകും, പിന്നെ താൻ ശബരിമലയ്ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയ‌മില്ലെന്നും, സുപ്രീംകോടതി വിധിയ്ക്കെതിരെ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും പ്രയാർ പറഞ്ഞു.​