വി.എസിന്റെ പൂച്ചകള്‍ക്ക് ശേഷം ഇടുക്കിയില്‍ വീണ്ടും രാഷ്ട്രീയപോര്; എസ്. രാജേന്ദ്രനും സംഘവും ഇതുവരെ ‘ഒഴിപ്പിച്ചത്’ മൂന്ന് സബ് കലക്ടര്‍മാരെ; മൂന്നാറില്‍ കൈയേറ്റക്കാര്‍ ‘മിശിഹ’യും; ഒഴിപ്പിക്കുന്നവര്‍ പ്രതികളും; കലങ്ങിമറിയുന്ന കൈയ്യേറ്റ രാഷ്ട്രീയം

Gambinos Ad
ript>

പ്രത്യേക ലേഖകന്‍

Gambinos Ad

മലയോര ജില്ലയായ ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയത് ഭൂമി പ്രശ്‌നങ്ങളായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ‘പൂച്ചകള്‍’ മൂന്നാറില്‍ കയറി പണി തുടങ്ങിയതോടെയാണ് വന്‍ കൈയ്യേറ്റങ്ങള്‍ പുറംലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി തന്റെ വിശ്വസ്തരായ ഐ.എ.എസ് ഓഫീസര്‍മാരായ രാജു നാരായണ സ്വാമി, എസ്. സുരേഷ് കുമാര്‍ എന്നിവരേയും ഐ.പി.എസ് ഓഫീസറായ ഋഷിരാജ് സിങിനെയുമാണ് അദേഹം നിയോഗിച്ചത്. മൂന്നാറിലെ വന്‍കിടക്കാരുടെ കൈയ്യേറ്റങ്ങളില്‍ ഈ ‘പൂച്ചകള്‍’ അള്ളിയതോടെയാണ് മൂന്നാറിലെ ഭൂമിപ്രശ്‌നം രാഷ്ട്രീയ പ്രശ്‌നമായി ഉയരുന്നത്.

ഇത് കേരളാ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു.കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെ പാര്‍ട്ടിയില്‍ വി.എസ്. ഒറ്റപ്പെട്ടു. ഭൂമി പ്രശ്‌നമാണ് വി.എസ്. പക്ഷത്ത് നിന്ന് എം.എം മണിയെ പിണറായി പക്ഷത്തേക്ക് അടുപ്പിക്കുന്നത്. മൂന്നാറിലെ ഭൂമി പ്രശ്‌നത്തിലൂടെ ‘പാവപ്പെട്ടവരുടെ മശിഹ’ എന്ന പരിവേഷം വി.എസിന് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നത്. വി.എസിന്റെ എട്ടുദശകങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വീരപുരുക്ഷ പ്രതിശ്ചായ കിട്ടിയതും ഈ മൂന്നാര്‍ ഓപ്പറേഷനായിരുന്നു. ഭൂമി ഒഴിപ്പിക്കല്‍ നടപടിക്ക് പാര്‍ട്ടി പിന്തുണ കിട്ടാത്തതോടെ വി.എസിന്റെ മൂന്നു പുച്ചകളും പിന്നീട് മൂന്നാര്‍ മല ഇറങ്ങേണ്ടിവന്നു.

വി.എസ്. സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നതോടെ ഇടുക്കിയിലെ കൈയ്യേറ്റങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്. തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭൂമി തിരിച്ച് പിടിക്കല്‍ നടപടികള്‍ തുടര്‍ന്നുവെങ്കിലും പല തും ഫലവത്തായില്ല. തിരുവഞ്ചൂരും തുടര്‍ന്നുവന്ന അടൂര്‍ പ്രകാശും അടിയറവ് പറയേണ്ടിവന്നു. യു.ഡി.എഫ് മുന്നണിയിലെ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ കൈയേറ്റങ്ങളില്‍ കൈവെയ്ക്കാനാവാതെയാണ് ഇരുവരും പ്രതിരോധത്തിലായത്.

തുടര്‍ന്ന് പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇടുക്കിയില്‍ വീണ്ടും ഭൂമി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നതും സി.പിഎം- സിപിഐ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതും. ദേവികുളം സബ്കലക്ടര്‍മാരുടെ നടപടിയും, മൂന്നാര്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ നിലപാടുകളുമായിരുന്നു ഏറ്റുമുട്ടലുകള്‍ക്ക് നയിച്ചത്. 2015 മുതലാണ് ദേവികുളത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ പോര് മുറുകിയത്.മന്ത്രിയുടെയടക്കം ചീത്തവിളി കേള്‍ക്കേണ്ടിവന്നിട്ടുള്ളവരാണ് ഇവിടത്തെ സബ് കലക്ടര്‍മാര്‍. മുഖംനോക്കാതെ നടപടിയെടുക്കുന്നതാണ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുടെയും നേതാക്കളുടെയും കണ്ണിലെ കരടാകാന്‍ കാരണം.

പിണറായി സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് രാഷ്ട്രീയ നേതൃത്വം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ദേവികുളത്തെ നാലാമത്തെ സബ് കലക്ടറാണ് ഡോ. രേണുരാജ്. കഴിഞ്ഞ ദിവസം ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനാണ് നിയമം ലംഘിച്ചുള്ള പഞ്ചായത്തിന്റെ നിര്‍മാണം തടഞ്ഞതിന് രേണുരാജിനെതിരെ അധിക്ഷേപം ചൊരിഞ്ഞത്. എം.എല്‍.എക്കെതിരെ രേണുരാജ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയതോടെ ദേവികുളം സബ് കലക്ടര്‍മാരും രാഷ്ട്രീയ നേതൃത്വവും തമ്മിലെ പോരിന് പുതിയ മാനം വന്നു.

(08 ഫെബ്രുവരി 2019/ രേണു രാജ്)

‘അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ.

ആര്‍.ഡി.ഒ ചുമതലയുണ്ടായിരുന്ന സബിന്‍ സമീദാണ് ദേവികുളത്തു നിന്നും രാഷ്ട്രീയക്കാര്‍ ആദ്യം പറപ്പിച്ച സബ് കലക്ടര്‍.
കക്കൂസ് മാലിന്യം സ്‌കൂള്‍ പരിസരത്തേക്ക് ഒഴുക്കിയതിന്റെ പേരില്‍ അഞ്ച് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചതും പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട 52 റിസോര്‍ട്ടുകള്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കിയതുമാണ് ഉദ്യോഗസ്ഥനെ നോട്ടപ്പുള്ളിയാക്കിയത്.
മാട്ടുപ്പെട്ടി റോഡിലെ അനധികൃത ഇരുനില കെട്ടിടം പൊളിച്ചുനീക്കിയതോടെ സബിന്‍ സമീദ് സ്ഥലംമാറ്റി.

തുടര്‍ന്ന് എത്തിയ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരെയും പ്രകൃതി നശിപ്പിച്ച് നടത്തുന്ന നിര്‍മാണങ്ങള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചതോടെ റിസോര്‍ട്ട് മാഫിയയുടെ നോട്ടപ്പുള്ളിയാവുകയും അദ്ദേഹത്തെ വെല്ലുവിളിച്ച് മന്ത്രി എംഎം മണിയടക്കം രംഗത്തെത്തുകയും ചെയ്തു. തലക്ക് സ്ഥിരതയില്ലാത്തവനാണ് ശ്രീറാമെന്നും അവനൊക്കെ ആരാണ് ഐ.എ.എസ് നല്‍കിയതെന്നും എം.എല്‍.എ അവഹേളിച്ചു. തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മന്റെ് ഡയറക്ടറാക്കി സ്ഥാനമാറ്റം നല്‍കി. മൂന്നാറില്‍ നിന്ന് ഒഴിപ്പിച്ചു.

(30 മാര്‍ച്ച് 2017/ ശ്രീറാം വെങ്കിട്ടരാമന്‍)

കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയാല്‍ ശ്രീറാമിന്റെ കയ്യുംകാലും വെട്ടും.. അയാള്‍ ഇവിടെനിന്ന് നാലുകാലിലേ മടങ്ങൂ…

ശ്രീറാം വെങ്കിട്ടരാമന്റെ പിന്‍ഗാമിയായി മൂന്നാറിലേക്ക് എത്തിയത് വി.ആര്‍. പ്രേംകുമാറാണ്. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നടപടികളുമായി ഏറെനാള്‍ ഇദ്ദേഹത്തിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.
കോപ്പിയടിച്ച് പരീക്ഷ പാസായാണ് പ്രേംകുമാര്‍ കലക്ടറായതെന്ന എംഎല്‍എ പരാമര്‍ശം വിവാദങ്ങള്‍ക്കിടയാക്കി. ഇദ്ദേഹത്തെ ശബരിമലയിലേക്ക് സ്ഥലംമാറ്റിയതോടെയാണ് ഡോ. രേണുരാജിനെ ദേവികുളം സബ് കലക്ടറായി നിയമിക്കുന്നത്.

(16 നവംബര്‍ 2017/വി ആര്‍ പ്രേംകുമാര്‍)

ദേവികുളം സബ്കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ കോപ്പിയടിച്ചാണോ ഐഎഎസുകാരനായത്. അയാള്‍ക്ക് വിവരമില്ല