മോദിയുടെ സന്ദർശനം. ബംഗ്ലാദേശിൽ പ്രതിഷേധം 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാപക പ്രതിഷേധം..

ബംഗ്‌ളാദേശ് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും രാഷ്ട്രശില്‍പിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ജന്മശതാബ്ദി ചടങ്ങുകളിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ധാക്കയിലെത്തിയത്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് നേതാക്കള്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധക്കാര്‍ തങ്ങളുടെ ചെരിപ്പുകളുയര്‍ത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഗുജറാത്ത് വംശീയ കൂട്ടക്കൊലയുടെയും മറ്റു ചില സംഭവങ്ങളുടെയും പേരില്‍ നരേന്ദ്ര മോദി നേരിട്ട ആരോപണങ്ങളും ബംഗ്ലാദേശ് ഭരണകൂടം അദ്ദേഹത്തിനു നല്‍കിയ ക്ഷണവുമാണ് പ്രതിഷേധത്തിന് കാരണമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമായും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രകടനത്തിനു .നേരെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. പൊലീസിനു നേരെ നടന്ന കല്ലേറില്‍ നാലുപേര്‍ക്കും രണ്ടായിരത്തോളം വന്ന പ്രതിഷേധക്കാരില്‍ നാല്പതുപേര്‍ക്കും  പരിക്കേറ്റു.