ഏഷ്യയിൽ ആദ്യമായി കോവിഡിനിടെ ഇരട്ട ശ്വാസകോശം മാറ്റി വെച്ച് കിംസ്‌

കിംസ് ഹോസ്പിറ്റലുകളിലെ ഡോക്ടർമാർ 8 മാസമായി ഏഷ്യയിൽ
ഏറ്റവും കൂടുതൽ വിജയകരമായ കോവിഡ് ഇരട്ട ശ്വാസകോശമാറ്റിവയ്ക്കൽ നടപടിക്രമങ്ങൾ നടത്തുന്നു

– 2020 സെപ്റ്റംബറിനും 2021 ഏപ്രിലിനും ഇടയിൽ ഡോക്ടർമാർ 50 ബൈലാറ്ററൽ ശ്വാസകോശ, ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കുന്നു

ദേശീയം, ഏപ്രിൽ 19, 2021: രാജ്യത്തെ പ്രമുഖ ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായ ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (കിംസ്) ഡോക്ടർമാർ 12 കോവിഡ് ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കലുകളും മൊത്തം 50 ശ്വാസകോശ, ഹൃദയമാറ്റ ശസ്ത്രക്രിയകളും 2020 സെപ്റ്റംബറിനും 2021 ഏപ്രിലിനും ഇടയ്ക്കു നടത്തുകയുണ്ടായി. കോവിഡ് ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കലുകളുടെ കാര്യത്തിൽ കഴിഞ്ഞ എട്ട്
മാസത്തിനിടെ ഏഷ്യയിലെ ഒരു ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ഏറ്റവും കൂടിയ എണ്ണം നടപടിക്രമമാണ് ഇത്.

ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ രാജ്യമെമ്പാടും നിന്നുമായി
ഗുരുതരവസ്ഥയിലുള്ള രോഗികൾ വരുകയുണ്ടായി. അവരിൽ ചിലർക്ക്, കോവിഡ് -19 വൈറസ് മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ തകരാറുകൾ നിമിത്തം, വളരെ വിപുലമായ ശ്വസന പിന്തുണ—ECMO—ആവശ്യമായിരുന്നു. വടക്കുള്ള ജമ്മു കശ്മീർ, പഞ്ചാബ്, വടക്കുള്ള ദില്ലി; തെക്കുള്ള കേരളം, കർണാടക; പടിഞ്ഞാറുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ; കിഴക്കുള്ള പശ്ചിമ ബംഗാൾ, ഒഡീഷ; മധ്യേന്ത്യയിൽ നിന്നുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഈ രോഗികളെ കൊണ്ടുവന്നത്.

കിംസ് ഹോസ്പിറ്റലിലെ തോറാസിക് അവയവ മാറ്റിവയ്ക്കൽ പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടറും ചെയറുമായ ഡോ. സന്ദീപ് അട്ടാവർ പറഞ്ഞു, “കോവിഡ്-19 മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ തകരാറുകൾ ഉള്ള രോഗികളിൽ 12 ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കലുകളും കൂടാതെ ഗുരുതരമായ കാർഡിയോ ശ്വാസകോശ തകരാറുകൾ ഉണ്ടായ രോഗികളിൽ 2020 സെപ്റ്റംബറിനു ശേഷം ഹൃദയ, ഇരട്ട ശ്വാശകോശ മാറ്റിവയ്ക്കലുകളും സംയോജിത ഹൃദയ, ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കലുകളും ചേർത്ത് 38 എണ്ണവും നടത്തുകയുണ്ടായി. മുൻകാലങ്ങളിൽ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ
അസുഖങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ എട്ട് മാസക്കാലമായി
കോവിഡ് -19 മഹാമാരി മൂലമുണ്ടായ ഗുരുതരമായ ശ്വാസകോശ തകരാറുകൾ കൈകാര്യം ചെയ്യുന്നതിലേക്ക് ശ്രദ്ധ തരിക്കേണ്ടതായി വന്നിട്ടുണ്ട്.”
“ശ്വാസകോശവും ഹൃദയവും ഉൾപ്പെടുന്ന 50 തൊറാസിക് ട്രാൻസ്പ്ലാൻറ് നടപടിക്രമങ്ങൾ നടത്തിയ കിംസ് ഈ രാജ്യത്തെ മാത്രമല്ല മുഴു ഏഷ്യയിലെയും ഏറ്റവും മികച്ച ആരോഗ്യപരിപാലന സ്ഥാപനങ്ങളിലൊന്ന് ആണെന്നുള്ള അതിന്റെ ആധികാരികത ഒരിക്കൽ കൂടി സ്ഥാപിച്ചിരിക്കുകയാണ്. ഈ നേട്ടം കിംസ് ആശുപത്രികളിൽ ലഭ്യമായ സാങ്കേതിക മേൽക്കോയ്മയെയും വൈജ്ഞാനിക മികവിനെയും കുറിച്ച് ഏറെ പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണെന്നും വരും കാലങ്ങളിൽ കിംസ് രാജ്യത്തിനായി കൂടുതൽ പ്രഥമ നേട്ടങ്ങൾ
കൈവരിക്കുമെന്നും ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്,” കിംസ് ഹോസ്പിറ്റലുകളുടെ
മാനേജിംഗ് ഡയറക്ടറായ ഡോ. ബി. ഭാസ്‌കർ റാവു കൂട്ടിച്ചേർത്തു.