അടുക്കളയിൽ പുലി; ശുചിമുറിയിലൊളിച്ച് അമ്മയും മകളും

വീട്ടിൽ കയറിയ പുള്ളി പുലിയിൽ നിന്നും രക്ഷ തേടി അമ്മയും മകളും ശുചിമുറിയിലൊളിച്ചു. അടുക്കളയിലെത്തിയ പുലി എട്ടു മണിക്കൂറോളം വീടിനകത്തു തുടർന്നതോടെ ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് ഇരുവരെയും രക്ഷപെടുത്തിയത്.

നീണ്ട പരിശ്രമത്തിന് ശേഷം പുലിയെ മയക്കുവെടി വെച്ച് പിടികൂടി. കർണാടകയിലെ തുമകൂരു ജയനഗറിലാണ് സംഭവം. രാവിലെ 9.15 ന് അമ്മയുടെയും മകളുടെയും നിലവിളി കെട്ടാണ് അയൽക്കാർ ഓടിയെത്തിയത്. പിന്നാലെ വനം വകുപ്പും പോലീസും ഫയർഫോഴ്സും അടുക്കളയിലെ റാക്കിൽ ഒളിച്ച പുലിയെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല.

Read more

ഉച്ചയോടെ ശുചിമുറിയിൽ നിന്ന് അമ്മയേയ്റ്റും മകളെയും ഭിത്തി പൊളിച്ച് പുറത്തെത്തിച്ചു. വൈകിട്ട് ആറോടെ അവശനായ പുലി റാക്കിൽ നിന്ന് ഇറങ്ങിയതോടെ ജനലവഴി മയക്ക് വെടി വെയ്ക്കുകയായിരുന്നു.