ശ്രീശാന്തും സുപ്രീംകോടതിയില്‍; ഹര്‍ജി അഞ്ചിനു പരിഗണിക്കും

ഐപിഎല്‍ വാതുവയ്പു വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അഞ്ചിനു പരിഗണിക്കും.

ബിസിസിഐയുടെ വിലക്കു ശരിവച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണു ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.