കല്ലാറിലെ വൈദ്യമുത്തശി ഇനി പത്മത്തിളക്കത്തില്‍

കല്ലാർ കാടുകളിലെ ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവിലും പ്രയോഗത്തിലും ലക്ഷ്മിക്കുട്ടിഅമ്മയെ വെല്ലാൻ ആളില്ല. ആദിവാസി–നാട്ടുവൈദ്യം ഹൃദിസ്ഥം. ജനം ആദരപൂർവം വിളിക്കുന്നതു വനമുത്തശ്ശിയെന്ന്. പാമ്പുകടിയേറ്റ അനേകരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന കൈപ്പുണ്യം. 500 പച്ചമരുന്നുകൂട്ടുകൾ ഹൃദിസ്ഥം. കല്ലാർ കേരള ഫോക് ലോർ അക്കാദമിയിൽ അധ്യാപിക.

1950ൽ സ്കൂൾ വിദ്യാഭ്യാസം നേടിയ കല്ലാറിലെ ആദ്യ ഗിരിജൻ പെൺകുട്ടിയാണ്. പിന്നീടു മാത്തൻ കാണിയെ വിവാഹം കഴിച്ചു. ഇടവേളകളിൽ കവിതകൾ എഴുതുന്ന ലക്ഷ്മിക്കുട്ടി ചികിൽസ തേടിയെത്തുന്നവരെ കാത്തു കല്ലാറിലെ പനയോല മേഞ്ഞ കുടിലിലുണ്ട്.