ഒളിച്ചോടിയ കമിതാക്കള്‍ രക്ഷയില്ലാതെ ലൈവില്‍

Advertisement

കൊച്ചി: ഒളിച്ചോടിയ കമിതാക്കള്‍ ‘രക്ഷ’യില്ലാതെ ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളം സ്വദേശികളായ, ഇരുപത്തിമൂന്നും ഇരുപത്തിനാലും വയസുള്ള, കമിതാക്കളാണു വ്യത്യസ്ത ജാതിക്കാരായതിനാല്‍ രക്ഷിതാക്കള്‍ വിവാഹത്തിനു സമ്മതിക്കില്ലെന്ന കാരണത്താല്‍ കഴിഞ്ഞ 16 നു ബംഗളുരുവിലേക്ക് ഒളിച്ചോടിയത്.

തന്റെ മകളെ യുവാവ് തട്ടിക്കൊണ്ടുപോയെന്നു യുവതിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും ഫെയ്സ്ബുക്ക് ലൈവിലെത്തുകയായിരുന്നു. കേരളത്തിലേക്കു വരാന്‍ കഴിയാത്ത അവസ്ഥയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പിതാവിനും പോലീസുകാര്‍ക്കുമാണെന്നും കമിതാക്കള്‍ ലൈവില്‍ പറയുന്നു.ഒരു മന്ത്രിയെയും പോലീസ് ഉന്നതരെയും സ്വാധീനിച്ചാണു കേസ് കെട്ടിച്ചമച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്.