Thursday, 13 August 2026
‘Honest storytelling is a powerful means of change
07:44:51 AM IST
Film News

മുംബൈയിലെ മോഡലിന്റെ പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് നവ്യ നായർ; വിമർശനം രൂക്ഷമായപ്പോൾ മിനിറ്റുകൾക്കകം പോസ്‌റ്റ് നീക്കം ചെയ്‌തു

SHARE

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സിജെപി പ്രതിഷേധത്തിനിടെ മുംബൈയിൽ പൊലീസ് വാൻ തടഞ്ഞ യുവതിയുടെ ഒറ്റയാൾ പോരാട്ടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഇരുപത്തിയേഴുകാരിയായ മോഡൽ റിയ അഹിറാണ് അറസ്‌റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരുമായി പോകുകയായിരുന്ന പൊലീസ് വാൻ തടഞ്ഞ് പ്രതിഷേധിച്ചത്. വാനിനു മുന്നിൽനിന്ന് റിയ മാറാൻ വിസമ്മതിച്ചതോടെ പൊലീസിന് ഒടുവിൽ വിദ്യാർഥികളെ വിട്ടയയ്ക്കേണ്ടി വന്നു.

റിയ അഹിറായുടെ പ്രതിഷേധ ചിത്രത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ പകർത്തിയ ഫോട്ടോ നടി നവ്യ നായർ തന്റെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ചിത്രം പോസ്‌റ്റ് ചെയ്തതിന് നടി നവ്യ നായർ നേരിടേണ്ടി വരുന്നത് കടുത്ത വിമർശനമാണ്. കൊൽക്കത്തയിൽ ഒരു പൊലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ദൃശ്യമാണ് താരം പങ്കുവച്ചത്. പോസ്‌റ്റിന് പശ്ചാത്തല സംഗീതമായി ‘വന്ദേ മാതരം’ ചേർത്തിരുന്നല്ലാതെ മറ്റ് അടിക്കുറിപ്പൊന്നും നൽകിയിരുന്നുമില്ല.

സിജെപി സമരത്തോടുള്ള പരോക്ഷ പിന്തുണയായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോസ്‌റ്റിനെ കണ്ടതെങ്കിലും പോസ്റ്റ് അധികനേരം ഉണ്ടായില്ല. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നവ്യ നായർ അത് നീക്കം ചെയ്തു. നവ്യാ നായർ പങ്കുവെച്ച ചിത്രവും മുംബൈയിൽ വൈറലായ ചിത്രവും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. പ്രത്യേകിച്ച് പൊലീസ് വാഹനത്തിന് മുന്നിൽ ഒരേ രീതിയിൽ കൈവെച്ച് നിൽക്കുന്ന പോസും, ‘വന്ദേ മാതരം’ പശ്ചാത്തല സംഗീതവും ചേർന്നതോടെ, വിദ്യാർഥി പ്രക്ഷോഭത്തോടുള്ള ഐക്യദാർഢ്യ പ്രകടനമായാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്.

നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ഇതുവരെയും യാതൊരു നിലപാടുമെടുക്കാത്തൊരു താരമാണ് നവ്യ. അതുകൊണ്ടു തന്നെ ഈ പോസ്റ്റ് നീക്കം ചെയ്‌തതോടെ കടുത്ത വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്. ‘നിർത്തിയിട്ടുരുന്ന ഏതോ വണ്ടിയുടെ മുൻപിൽ പോയി രാത്രി ഷോയ്ക്ക് വേണ്ടി ആരും കാണാതെ ഫോട്ടോ എടുത്ത് വന്ന് പോസ്‌റ്റിട്ടതാണ്. ഇത് ചോദിച്ച് കമന്റ് വന്നപ്പോൾ ഡിലീറ്റ് ചെയ്‌ത്‌ ഓടി’, ‘ഞാനെ കണ്ടുള്ളൂ’, ‘വയസ്സാം കാലത്ത്, ഷോ ഇറക്കാൻ നോക്കി അവസാനം ഫ്രീ ആയി ബഹിരാകാശത്തും എത്തി’…. എന്നൊക്കെയാണ് വിമർശനം ഉയർന്നത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →