ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് നാഥുല പാസ് വഴിയുള്ള വ്യാപാരം പുനരാരംഭിച്ച് ഇന്ത്യയും ചൈനയും
ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാഥുലാ ചുരം വഴിയുള്ള വ്യാപാരം പുനരാരംഭിച്ച് ഇന്ത്യയും ചൈനയും. കോവിഡും അതിര്‍ത്തി സംഘര്‍ഷങ്ങളും കൊണ്ടാണ് 2020-ല്‍ നാഥുല പാസിലൂടെയുള്ള വ്യാപാരം നിര്‍ത്തിവെച്ചത്. വര്‍ഷങ്ങളായി തുടരുന്ന ഉലച്ചിലിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം പുനഃസ്ഥാപിക്കുന്നതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായാണ് സിക്കിമിലെ നാഥു ലാ ചുരം വഴിയുള്ള ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചതിനെ കാണുന്നത്.
വ്യാപാരബന്ധം വീണ്ടും ആരംഭിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. നയതന്ത്ര ബന്ധങ്ങള്‍ സുസ്ഥിരമാക്കുന്നതിനും അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്
ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നതിനൊപ്പം നാഥുലാ പാത വഴിയുള്ള കൈലാസ മാനസ സരോവര്‍ യാത്രയും പുനരാരംഭിച്ചിട്ടുണ്ട്. സിക്കിമിലെ ഷെറാതാങ്ങിനെ ടിബറ്റിലെ റിന്ചെന്ഗംഗുമായി ബന്ധിപ്പിക്കുന്ന സില്‍ക്ക് റൂട്ടിന്റെ ഭാഗമാണ് നാഥുലാ ചുരം. വര്‍ഷങ്ങളോളം അടച്ചിട്ടതിനാലും കഠിനമായ ഹിമാലയന്‍ ശൈത്യവും കാരണം നാഥുലാ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. വ്യാപാരം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇവയെല്ലാം പുനഃസ്ഥാപിച്ചു.
ഓഗസ്റ്റ് 1 മുതലാണ് ഈ പാത വഴി വ്യാപാരം വീണ്ടും പ്രവര്‍ത്തനക്ഷമമായത്. നിശ്ചിത ഉല്‍പ്പന്നങ്ങള്‍ മാത്രം കൈമാറ്റം ചെയ്യാനാണ് നിലവില്‍ അനുമതിയുള്ളത്. അതിര്‍ത്തിയിലുള്ള ജനവിഭാഗങ്ങള്‍ക്കിടയിലെ സാമ്പത്തിക വിനിമയം പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക വ്യാപാരം വര്‍ധിപ്പിക്കുക, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പാത തുറക്കുന്നതിന്റെ പിന്നിലെ പ്രധാനലക്ഷ്യങ്ങള്‍.
ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചകളുടെയും നയതന്ത്ര ഇടപെടലുകളുടെയും ഫലമായാണ് പാത വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. പരിമിതമായ തോതില്‍ സാമ്പത്തിക, സാംസ്കാരിക വിനിമയങ്ങള്‍ പുനഃസ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക ഉത്പന്നങ്ങള്‍ കൈമാറുന്നതിനായി ഈ മേഖലയിലെ വ്യാപാരികള്‍ക്ക് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ക്കും ശൈത്യകാലത്തിനും അനുസൃതമായി നിയന്ത്രണങ്ങളോടെയാണ് ഈ വാണിജ്യ വിനിമയം നടക്കുക.
35 ലക്ഷത്തിന്റെ ബാഗ്, 21 ലക്ഷത്തിൻ്റെ വാച്ച്, 6100ൻ്റെ കുട! സിമ്പിൾ സാരിയിൽ പാർലമെൻ്റിൽ എത്തിയ കങ്കണയുടെ ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളി ആരാധകർ
സിജെപി യോഗത്തിന് ഹാള്‍ നല്കിയാല് തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ഇതെല്ലാം ചെയ്യുന്നത് ബിജെപി: അഭിജിത് ദീപ്കെ