‘എനിക്ക് ആർത്തവം വരില്ല, എനിക്കൊരു കുട്ടിയെ ജനിപ്പിക്കാനുള്ള കഴിവ് നിലവിലില്ല…എന്ന് കരുതി ഞാൻ സ്ത്രീകളുടെ പ്രശ്നങ്ങൾ സംസാരിക്കാൻ പാടില്ലേ?’; വിമർശകർക്ക് ചുട്ടമറുപടിയുമായി നാദിറ മെഹ്‌റിൻ
സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ, ശാരീരികമായി പൂർണ്ണ സ്ത്രീയല്ലാത്ത നാദിറ എന്തിന് ഇതിൽ ഇടപെടുന്നു എന്ന് ചോദിക്കുന്നവർക്ക് ചുട്ടമറുപടിയുമായി ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ നാദിറ മെഹ്‌റിൻ രംഗത്ത്. യാതൊരു മറയുമില്ലാതെ തന്റെ ശാരീരിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞാണ് നാദിറ വിമർശകരുടെ വായടപ്പിച്ചത്.
‘വളരെ ഓപ്പൺ ആയിട്ട് ഞാൻ പറയാം, എനിക്ക് പീരീഡ്സ് വരുന്ന ശാരീരിക അവസ്ഥയില്ല. എനിക്ക് ഗർഭപാത്രമില്ല. ഞാൻ പ്രസവിച്ചുകൊണ്ട് എനിക്കൊരു കുട്ടിയെ ജനിപ്പിക്കാനുള്ള കഴിവ് നിലവിലില്ല. എന്നാൽ എനിക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടാകാനുള്ള സാധ്യത ഈ ഭൂമിയിലുണ്ട്. ആർത്തവം വരാത്ത താൻ ഇവിടുത്തെ സ്ത്രീകളെ പ്രതിനിധീകരിച്ച് ഒരു വിഷയം സംസാരിക്കുമ്പോൾ അത് പാടില്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും നാദിറ കൂട്ടിച്ചേർത്തു.
ചരിത്രത്തെ മുൻനിർത്തിക്കൊണ്ട് നാദിറ നൽകിയ മറുപടി ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിക്കഴിഞ്ഞു. ‘ഗാന്ധിജി പുരുഷന്റെ വിഷയം മാത്രം സംസാരിച്ചതുകൊണ്ടല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്’ എന്ന നാദിറയുടെ മാസ്സ് ഡയലോഗ് സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതികൾക്കുള്ള ശക്തമായ പ്രഹരമാണ്. അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി സംസാരിക്കാൻ സമാനമായ ശാരീരിക അവസ്ഥകൾ വേണമെന്നില്ലെന്നും, അതിന് വേണ്ടത് നല്ലൊരു മനസ്സും നിലപാടുമാണെന്നും തന്റെ വാക്കുകളിലൂടെ നാദിറ വീണ്ടും തെളിയിക്കുന്നു.
‘പൂർണ നഗ്നയായി അഭിനയിക്കാനുള്ള ധൈര്യം നൽകിയത് ഭർത്താവ്’; തുറന്നുപറഞ്ഞ് നടി ശരണ്യ പ്രദീപ്
‘ധ്രുവിൻ്റെ അമ്മ ഒരു മനോരോഗ വിദഗ്ധ, ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണിത്’; അനുപമയുടെ വെളിപ്പെടുത്തലിൽ ആലപ്പി അഷറഫ്