Wednesday, 9 September 2026
‘Honest storytelling is a powerful means of change
10:12:40 AM IST
Celebrity Talk

‘പൂർണ നഗ്നയായി അഭിനയിക്കാനുള്ള ധൈര്യം നൽകിയത് ഭർത്താവ്’; തുറന്നുപറഞ്ഞ് നടി ശരണ്യ പ്രദീപ്

SHARE

‘അമ്പാജിപ്പേട്ട മാര്യേജ് ബാൻഡ്’ സിനിമയിലെ ഒരു രംഗമാണ് നടി ശരണ്യ പ്രദീപിനെ അടുത്തിടെ വലിയ ചർച്ചകളിലേക്ക് എത്തിച്ചത്. ചിത്രത്തിലെ നഗ്നരംഗത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക ചർച്ചകൾ നടന്നിരുന്നു. എന്നാൽ ആ രംഗം ചെയ്യാൻ ആദ്യം തനിക്ക് മടിയും ആശങ്കയുമുണ്ടായിരുന്നുവെന്നും ഭർത്താവ് പ്രദീപ് മങ്കുവാണ് ആത്മവിശ്വാസം നൽകിയതെന്നും ശരണ്യ തുറന്നുപറഞ്ഞു.

സിനിമയ്ക്ക് ആവശ്യമായ രംഗമാണെങ്കിൽ അതിനെ തൊഴിൽ എന്ന നിലയിൽ കാണണമെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഭയക്കേണ്ടതില്ലെന്നും ഭർത്താവ് പറഞ്ഞതായി ശരണ്യ വ്യക്തമാക്കി. സാധാരണയായി ഇത്തരം രംഗങ്ങളോട് പങ്കാളികൾക്ക് എതിർപ്പുണ്ടാകാറുണ്ടെങ്കിലും പ്രദീപ് തനിക്ക് പൂർണ പിന്തുണ നൽകിയെന്നും അവർ പറഞ്ഞു.

‘അമ്പാജിപ്പേട്ട മാര്യേജ് ബാൻഡ്’ സിനിമയിൽ പതിവിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ശിവാനി നാടാർ അവതരിപ്പിക്കുന്ന നായികയുടെ ഇരട്ടസഹോദരിയായാണ് ചിത്രത്തിൽ ശരണ്യ എത്തുന്നത്. കഥയിൽ നിർണായകമായ ഒരു രംഗം നഗ്നയായി അഭിനയിക്കേണ്ട സാഹചര്യമുണ്ടായപ്പോൾ ആദ്യം ശരണ്യ വിസമ്മതം അറിയിച്ചിരുന്നു. എന്നാൽ കഥയുടെ പ്രാധാന്യം കണക്കിലെടുത്ത് സംവിധായകൻ രംഗം ഒഴിവാക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഇതോടെ മാനസികമായി ആശങ്കയിലായ ശരണ്യയ്ക്ക് ഭർത്താവിന്റെ വാക്കുകളാണ് ആത്മവിശ്വാസം നൽകിയത്. മുമ്പ് ഇത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടില്ലാത്തതിനാൽ ആദ്യം കേട്ടപ്പോൾ ഭയന്നുപോയെന്നും എന്നാൽ കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതോടെ രംഗം ചെയ്യാൻ തയ്യാറായെന്നും ശരണ്യ പറഞ്ഞു. രംഗം ചിത്രീകരിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കുന്നതിനായി ക്രൂ അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ചിരുന്നു. സംവിധായകൻ, ക്യാമറാമാൻ, അസോസിയേറ്റ് ഡയറക്ടർ, കോസ്റ്റ്യൂം ഡിസൈനർ എന്നിവർ മാത്രമാണ് സെറ്റിൽ ഉണ്ടായിരുന്നതെന്നും ശരണ്യ വ്യക്തമാക്കി.

s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →