Sunday, 16 August 2026
‘Honest storytelling is a powerful means of change
06:02:44 AM IST
Cricket

‘എന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പാർട്ട്ണർ’; രഹാനെയ്ക്ക് ആശംസ നേർന്ന കുറിപ്പുമായി വിരാട് കോഹ്ലി

SHARE

ഒടുവിൽ ആ ഇതിഹാസവും കളമൊഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് അജിന്‍ക്യ രഹാനെ. അദ്ദേഹം തന്നെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

38-കാരനായ രഹാനെ ഈവര്‍ഷം നടന്ന ഐപിഎലിലാണ് അവസാനമായി കളിച്ചത്. അടുത്തിടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, 17 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിന് ഒടുവില്‍ അദ്ദേഹം തിരശ്ശീലയിടുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിരമിക്കലിനോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി.

‘ജിങ്ക്‌സ്, നിങ്ങളുടെ മഹത്തായ കരിയറിന് എന്ന് എല്ലാ അഭിനന്ദനങ്ങളും. നിന്റെ ഈ ക്രിക്കറ്റ് നിനക്ക് ഏറെ അഭിമാനിക്കാം. ഇന്ത്യൻ ക്രിക്കറ്റിനായി അത്ഭുതങ്ങൾ നീ സൃഷ്ടിച്ചിട്ടുണ്ട്. സ്ലിപ്പിലെ ഏറ്റവും വിശ്വസനീയമായ കൈകൾ, കൂടാതെ ടെസ്റ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട പാർട്ണർ. ഇനി മുന്നോട്ടുള്ള നിന്റെ ജീവിതത്തിന് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു’, അജിങ്ക്യ രഹാനെയെക്കുറിച്ച് വിരാട് കോഹ്‌ലി തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു.

Read More

‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →