Wednesday, 19 August 2026
‘Honest storytelling is a powerful means of change
02:24:36 PM IST
Kerala

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

ന്യൂസ് ഡെസ്ക് 19 June 2026, 11:20 am
SHARE

ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ബലാത്സംഗകുറ്റം പ്രതി സമ്മതിച്ചില്ലെങ്കിലും ഇൻക്വസ്റ്റ് നടത്തിയതിൽ നിന്നും യുവതിയുടെ മൃതദേഹത്തിൽ വലിച്ചിഴച്ച പാടുകളും മുറിവുകളും കണ്ടെത്തിയിരുന്നു. പ്രതി വിനോദിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.

വാക്കുതർക്കത്തിനിടെ യുവതിയെ തള്ളിയപ്പോൾ തല കല്ലിലിടിച്ചുവെന്നാണ് പ്രതി നൽകിയ മൊഴി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

ഇന്നലെയായിരുന്നു പത്തനംതിട്ട ഗവിയിൽ വനത്തിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ വിനോദ് യുവതിയെ അപായപ്പെടുത്തിയെന്നാണ് വിവരം.

ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയേയും കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →