Wednesday, 19 August 2026
‘Honest storytelling is a powerful means of change
04:25:50 PM IST
Kerala

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു; 4 സ്ത്രീകൾ അടക്കം 6 പേർ പിടിയിൽ

ന്യൂസ് ഡെസ്ക് 21 June 2026, 11:15 am
SHARE

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സ്ത്രീകൾ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പണത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.

തൃശൂർ നഗരത്തിൽ ഒരു വാടക വീട്ടിൽ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഒഡീഷ സ്വദേശിയാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു വീട്ടിൽ പ്രവേശനമെന്നാണ് വിവരം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →