’50 ഗ്രാം ലഹരി പോക്കറ്റിൽ വച്ച് കള്ളക്കേസിൽ കുടുക്കും, നിങ്ങളുടെ ജീവിതം നശിപ്പിക്കും’; സിജെപി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മുംബൈ പൊലീസിന്റെ ഭീഷണി; ഒടുവിൽ സസ്പെൻഷൻ
മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ലഹരിക്കേസിൽപ്പെടുത്തുമെന്ന് പോലീസിന്റെ ഭീഷണി. പൊലീസ് ജീപ്പിൽ വച്ചുളള വീഡിയോ പകർത്തിയതിലാണ് 50 ഗ്രാം രാസലഹരി പോക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥികളോട് പറയുന്നത്.
വൈറലായ ഈ ദൃശ്യങ്ങൾ പങ്കുവച്ച് മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കമുളള നേതാക്കൾ രംഗത്തെത്തി. മുൻ സീറ്റിലിരുന്ന പോലീസുകാരൻ വിദ്യാർത്ഥികളോട് വീട്ടിലേക്ക് പോകാനും പ്രതിഷേധത്തിലേക്ക് മടങ്ങരുതെന്നും പറയുന്നത് വിഡിയോയിൽ കേൾക്കാം.
‘നിങ്ങളെ ഇവിടെ വീണ്ടും കണ്ടാൽ, ഞാൻ നിങ്ങളുടെ ജീവിതം നശിപ്പിക്കും, നിങ്ങളുടെ ബാഗുകളിൽ 50-50 ഗ്രാം പൊടി ഇടും, അതോടെ നിങ്ങളുടെ ജീവിതം അവസാനിക്കും’ എന്നും വിഡിയോയിൽ പോലീസുകാരൻ പറയുന്നുണ്ട്. തുടർന്ന് പ്രതിഷേധക്കാരോട് അവരുടെ പ്രതിഷേധങ്ങൾ തന്റെ ജീവിതം ദുഷ്‌കരമാക്കിയിരിക്കുന്നു എന്നും പോലീസുകാരൻ പറഞ്ഞു.
അതേസമയം, സിജെപി സമരം ശക്തമായതോടെ ഡൽഹിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന