Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:30:16 PM IST
National

രാത്രി വൈകി സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമം, പുറത്ത് ‘ജയ് ശ്രീറാം’ മുഴക്കി ഒരു കൂട്ടം ആളുകൾ; രൂക്ഷവിമർശനവുമായി മഹുവ മൊയ്ത്ര

ന്യൂസ് ഡെസ്ക് 15 August 2026, 12:00 pm
SHARE

സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്ന് രാത്രി വൈകി തന്നെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ശ്രമിച്ചതായി ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കൃഷ്ണനഗറിലെ സർക്യൂട്ട് ഹൗസിൽ വൈകിട്ട് 6.30ഓടെയാണ് മഹുവ എത്തിയത്. രാത്രി 9.20ന് ഭക്ഷണം മുറിയിലെത്തിച്ചുനൽകിയതിന് പിന്നാലെ, മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട് 9.47ന് ഫോൺ കോൾ ലഭിച്ചതായും മഹുവ പറഞ്ഞു. അതേസമയം, ഗസ്റ്റ് ഹൗസിന് പുറത്ത് ആളുകൾ കൂട്ടം ചേർന്ന് ‘ജയ് ശ്രീറാം’ മുഴക്കുന്നുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു.

വനിതാ എംപിയെന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ ഗസ്റ്റ് ഹൗസിൽ താമസിച്ചുവരവെ രാത്രി 9.47ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുന്നു. ‘എന്തൊരു ധൈര്യമാണെന്ന് നോക്കൂ’ എന്നും മഹുവ മറ്റൊരു പോസ്റ്റിൽ പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കളെ മണ്ഡലത്തിൽ നിന്ന് അകറ്റിനിർത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് നടപടിയെന്നും അവർ ആരോപിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു നാടകീയ സംഭവങ്ങൾ. താൻ മണ്ഡലത്തിലെ ജനപ്രതിനിധിയായതിനാൽ ഇവിടെ താമസിക്കാൻ അവകാശമുണ്ടെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ടാഗ് ചെയ്ത് എക്‌സിലൂടെയും അവർ പ്രതികരിച്ചു.

ലോക്‌സഭാ സമ്മേളനം അവസാനിച്ച ദിവസമാണ് കൃഷ്ണനഗറിലെ സർക്യൂട്ട് ഹൗസിൽ താൻ താമസിച്ചതെന്നും എല്ലാ എംപിമാർക്കും താമസിക്കാനുള്ള ഔദ്യോഗിക വസതിയാണ് ഇതെന്നും മഹുവ കുറിച്ചു. തന്നെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിന് യാതൊരു സാധ്യതയും അവർ വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →