ഒരു ലക്ഷം കാഴ്ച്ചക്കാരുമായ് 'നെഞ്ചോരമേ' മ്യൂസിക്കല്‍ ആല്‍ബം

കെ.സി അഭിലാഷിന്റെ വരികള്‍ക്ക് അനില്‍ വര്‍ഗീസ്, അശ്വിന്‍ മാത്യു എന്നിവര്‍ സംഗീതം പകര്‍ന്ന് ക്രിസ്റ്റി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘നെഞ്ചോരമേ’ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കാഴ്ച്ചക്കാര്‍ കടന്നിരിക്കുകയാണ്.

ആല്‍ബം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളും യുവാക്കളും ഗാനം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പൂര്‍ണ്ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്‌റാന്‍, ഏയ്ഞ്ചല്‍ മേരി ജോസഫ് എന്നിവരാണ്. ‘അലരെ നീ എന്നിലെ’എന്ന സൂപ്പര്‍ഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്‌റാന്‍.

അലന്‍ ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിക്കുന്നത്, ജോസഫ് കുന്നേല്‍ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോന്‍സിയും ആണ്.

Read more