സോഷ്യല്‍ മീഡിയ കൈയടക്കി ഹന്ന മോള്‍; വൈറലായി 'മദീനയിലേക്കൊരു വെള്ളരിപ്രാവ്'

പ്രശസ്ത ആല്‍ബം ഗായകന്‍ സലീംകോടത്തൂരിന്റെ മകള്‍ ഹന്ന സലീം എന്ന പത്തു വയസുകാരിയും അവളുടെ ഗാനവുമാണ് കേരളക്കരയും സോഷ്യല്‍ മീഡിയയും കീഴടക്കി മുന്നേറുന്നത്.. തന്റെ കുഞ്ഞു പരിമിതികള്‍ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത് ..അതിനൊരു കാരണവുമുണ്ട് നടക്കില്ലെന്നും സംസാരിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും വൈദ്യശാസ്ത്രം വിധി എഴുതിയിരുന്നിടത്തു നിന്നാണ് ഹന്ന മോള്‍ മികവുകള്‍ കാട്ടി ഗാനരംഗത്തും തന്റെ കഴിവ് പ്രകടിപ്പിച്ചത് .

ചെറിയ കുറവുകള്‍ ഉള്ള കുട്ടികളെ പോലും സമൂഹത്തിന്റെ ഇടയില്‍ നിന്ന് പലരും മാറ്റി നിർത്തുമ്പോള്‍ സമൂഹത്തിന്റെ ഇടയിലേക്ക് നിരന്ദരം കൊണ്ട് വന്നു ഈ മാലാഖയുടെ പിതാവും കാണിച്ച ധൈര്യം തന്നെയാണ് ഈ മകളുടെ മാറ്റത്തിന്റെ കാരണവും. തന്റെ സഹോദരന്‍ നല്‍കിയ സംഗീതത്തില്‍ തന്റെ പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ഒരു തുടക്കക്കാരിയുടെ ജാള്യത ഇല്ലാതെ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ളത് ഏവരിലും അത്ഭുതം തോന്നിപ്പിക്കുന്നതാണ്

ഗാലറി വിഷന്‍ പുറത്തിറക്കിയ മദീനയിലേക്കൊരു വെള്ളരിപ്രാവ് എന്ന ആല്‍ബത്തിന് വേണ്ടിയാണു ഹന്ന മോള്‍ ഗാനം ആലപിച്ചിരിക്കുന്നത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളുടെ സ്റ്റാറ്റസും വാളും കീഴടക്കിയിട്ടുള്ളത് ഈ കൊച്ചുമിടുക്കിയുടെ ഗാനമാണ്.