സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തകര്‍ത്താടി അജിത്ത്; ‘വിശ്വാസ’ത്തിലെ ചിത്രങ്ങള്‍ പുറത്ത്

Gambinos Ad
ript>

വീരം, വേഗം, വേതാളം എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ ശിവ അജിത്തുമായി ചേര്‍ന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. മൂന്ന് ചിത്രങ്ങളെയും പോലെ തന്നെ നാലാം ചിത്രവും ബോക്‌സോഫീസില്‍ തരംഗമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Gambinos Ad

2019 പൊങ്കലിന് ചിത്രം തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അജിതിന്റെ മൂന്നാമത്തെ പൊങ്കല്‍ റിലീസാകും ഈ ചിത്രം.

നയന്‍താരയാണ് നായിക. ഇതിനു മുന്‍പ് ‘ബില്ല’, ‘ആരംഭം’, ‘അയേഗന്‍’ എന്നീ സിനിമകളില്‍ അജിത്തും നയന്‍താരയും ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് ‘വിശ്വാസം’ നിര്‍മ്മിക്കുന്നത്.