ഇരുപതാം വയസ്സിലെ അനുഭവം തുറന്നു പറഞ്ഞ് വിദ്യാ ബാലന്‍

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയ താരങ്ങളോടൊപ്പം ബോളിവുഡ് നടി വിദ്യാ ബാലനും. തന്റെ 20ാം വയസ്സില്‍ ടിവി ഷോയുടെ ഓഡിയേഷന് പോയപ്പോഴുണ്ടായ ദുരനുഭവമാണ് വിദ്യാ ബാലന്‍ തുറന്ന് പറഞ്ഞത്. തുമാരി സുുലുവിന്റെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ വ്യക്തമാക്കിയത്.

ടിവി ഷോയുടെ ഓഡിഷനായി അച്ഛനോടൊപ്പം പോയതായിരുന്നു. അതിന്റെ കാസ്റ്റിംഗ് ഡയരക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും സ്വീകരിച്ചില്ല. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എല്ലാ മേഖലകളലിലും കൂടുതലാണ്. സിനിമാ മേഖലയില്‍ അതല്പം കൂടുതലാണ് വിദ്യാബാലന്‍ പറഞ്ഞു. എവിടെപ്പോയാലും ഇന്ന് ആളുകള്‍ ശരീരത്തിലാണ് ശ്രദ്ധിക്കുന്നത്. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നന് വിദ്യാബാലന്‍ പറയുന്നു.

സുരേഷ് ത്രിവേണി സംവിധാനം ചെയ്ത് വിദ്യ ബാലന്‍ നായികയായി അഭിനയിച്ച തുമാരി സുലു റേഡിയോ ജോക്കിയായി മാറുന്ന വീട്ടമ്മയുടെ കഥ പറയുന്നു.