സെക്കൻഡ് ലെഫ്റ്റനന്റ് അരുണ്‍ ഖേതര്‍പാൽ ആവാൻ വരുണ്‍ ധവാൻ; ചിത്രീകരണം ഉടൻ തുടങ്ങും

രാജ്യത്ത് പരം വീർ ചക്ര നേടിയ ഏറ്റവും പ്രായം കുറഞ്ഞ സൈനികൻ ആണ് അരുണ്‍ ഖേതര്‍പാൽ. 1971-  ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധം നയിച്ച അരുണിന്റെ ജീവിതം ബോളിവുഡിൽ സിനിമ ആകുന്നു. വരുൺ ധവാൻ ആണ് ചിത്രത്തിൽ നായകൻ ആകുന്നത്. ബദ്‌ലാപൂർ ഒരുക്കിയ ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അരുണിന്റെ ജീവിതം യഥാർത്ഥത്തിൽ ഉണ്ടായ ഒന്ന് തന്നെയാണോ എന്ന അത്ഭുതമാണ് ഈ കഥ കേട്ടപ്പോൾ ആദ്യം തോന്നിയത് എന്ന് വരുൺ ധവാൻ പറഞ്ഞു. അരുണിന്റെ സഹോദരൻ മുകേഷുമായി നടത്തിയ കൂടിക്കാഴ്ച തന്നെ അടിമുടി ഉലച്ചു. അദ്ദേഹത്തിൻറെ ധീരതക്കപ്പുറം അച്ഛനോടുള്ള ബന്ധമാണ് തന്നെ സ്പർശിച്ചത്. കഥ കേൾക്കുമ്പോൾ പലപ്പോഴും മരിച്ചു പോയ അച്ഛനെ ഓർമ്മ വന്നു. അരുണിനോട് നീതിപുലര്‍ത്തുക എന്ന വലിയ ഉത്തരവാദിത്വമുണ്ട് എന്നും വരുൺ കൂട്ടി ചേർത്തു.

ഇരുപത്തിയൊന്നാം വയസിൽ മരണാന്തര ബഹുമതി ആയാണ് അരുൺ ഖേതാർപാലിന്‌ പരംവീർ ചക്ര ലഭിച്ചത്. യുദ്ധത്തിനിടെ മരിച്ച അദ്ദേഹത്തിന് മരണാന്തര ബഹുമതി ആയാണ് ഈ അംഗീകാരം ലഭിച്ചത്.സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. 1971 എന്നാണ് സിനിമയുടെ പേരെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.