ഇപ്പോഴും പേടിയാണ്, സംവിധാനം ചെയ്യാനുള്ള അറിവുണ്ടോ എന്നറിയില്ല.. സിനിമ വിടും മുമ്പ് സംവിധായകനാകും: മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടിയുടെ ‘റോഷാക്ക്’ തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടുകയാണ്. സ്വയം തേച്ചു മിനുക്കിയാണ് താന്‍ ഓരോ കഥാപാത്രങ്ങളായി മാറുന്നത് എന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ പോലെ തന്നെയാണ് റോഷാക്കിലെ ലൂക്ക് ആന്റണി എന്ന കഥാപാത്രവും. വളരെ വ്യത്യസ്തമായ വേഷത്തിലാണ് താരം സിനിമയില്‍ എത്തി അമ്പരപ്പിച്ചത്.

ഇതിനിടെ മമ്മൂട്ടിയുടെ പഴയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തില്‍ സംവിധായകനാകുള്ള മോഹവും മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. തനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അറിയില്ല. തനിക്ക് ഇപ്പോഴും പേടിയാണ്. സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള അറിവ് തനിക്കുണ്ടെന്നോ, അതിനു മാത്രം വളര്‍ന്നെന്നോ കരുതുന്നില്ല.

സിനിമ വിടുന്നതിന് മുമ്പ് താന്‍ എന്തായാലും ഒരു സിനിമ സംവിധാനം ചെയ്യും. തന്റെ സിനിമ അത് പറയുന്ന വിഷയം കൊണ്ടൊക്കെ സാധാരണ കണ്ടുവരുന്ന സിനിമ ആയിരിക്കാം. എന്നാല്‍ താന്‍ നല്ല കഥകള്‍ക്കായി നോക്കുകയാണ്. തന്റെ സിനിമ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

Read more

അത് അവതരിപ്പിക്കുന്ന ശൈലി വ്യത്യസ്തമായിരിക്കും. സ്ഥിരം ശൈലിയില്‍ ആയിരിക്കില്ല അത് ചെയ്യുക. അത് തന്റെ വിഷ്വലൈസേഷന്‍ ആയിരിക്കും. തന്റെ ചിന്തികള്‍ ആയിരിക്കും. തന്റെ ഐഡിയോളജികള്‍ ആയിരിക്കും എന്നാണ് മമ്മൂട്ടി പറയുന്നത്. 1992ല്‍ ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി സംസാരിച്ചത്.