'ദാരിദ്ര്യത്തെ ഞാന്‍ വെറുത്തു, വൈറലായി കുന്ദ്രയുടെ പഴയ അഭിമുഖം

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായിയുമായ രാജ് കുന്ദ്രയുടെ പഴയ അഭിമുഖ വിഡിയോ ഇപ്പോള്‍ വൈറലാവുന്നു. ഫിലിംഫെയറിന് 2013ല്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം “ദാരിദ്ര്യത്തെ വെറുക്കുന്നുവെന്ന് പ്രസ്താവന നടത്തിയത്. തനിക്ക് പണക്കാരനാകാന്‍ വലിയ ആഗ്രഹം ആണെന്നും കുന്ദ്ര പറയുന്നുണ്ട്. തന്റെ ദരിദ്രമായ കുടുംബ പശ്ചാത്തലത്തെ കുറിച്ചും അതില്‍ നിന്ന് സമ്പന്നതയിലേക്ക ചുവടുവെച്ചതിനെക്കുറിച്ചും കുന്ദ്ര അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

“ഞാനൊരു പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്നയാളാണ്. എന്റെ പിതാവ് 45 വര്‍ഷം മുമ്പ് ലണ്ടനിലേക്ക് കുടിയേറി അവിടെയൊരു ബസ് കണ്ടക്ടറായാണ് ജോലി ചെയ്തിരുന്നത്, അതേസമയം അമ്മയ്ക്ക് ഫാക്ടറിയിലായിരുന്നു ജോലി. പതിനെട്ടാം വയസ്സ് മുതല്‍ ഞാന്‍ സ്വയം അധ്വാനിച്ചാണ് ഇപ്പോഴുള്ള നിലയിലേക്ക് എത്തിയത്.

എന്റെ അശ്രദ്ധമായ പണം ചിലവഴിക്കലിനെ ശില്‍പ ചോദ്യം ചെയ്യുമ്പോഴെല്ലാം “ഞാന്‍ സമ്പാദിച്ച പണം ആസ്വദിക്കുന്നതില്‍ എനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് മറുപടി പറയാറ്”. എന്റെ ദേഷ്യമാണ് എന്നെ മുന്നോട്ട് നയിച്ചത്. ദാരിദ്ര്യത്തെ ഞാന്‍ വളരെയധികം വെറുത്തു,

ധനികനാകാന്‍ എപ്പോഴും ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ ജീവിതത്തില്‍ എനിക്ക് വലിയ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. ശില്‍പ അതില്‍ എന്നെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അവളും സ്വയം അധ്വാനിച്ച് വളര്‍ന്നുവന്നതാണ്. -കുന്ദ്ര അഭിമുഖത്തില്‍ പറഞ്ഞു.