'സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും'; പ്രണവ്-കല്യാണി വിവാഹ വാര്‍ത്തയോട് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ ജോഡികളായാണ് ഇരുവരും എത്തിയതിന്. ഇതിന് പിന്നാലെ കല്യാണിയും പ്രണവും വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു.

അവര്‍ തന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫിയുമൊക്കെ എടുക്കുന്നവരാണ്. അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും.

അവരെ കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണെന്നുമായിരുന്നു മോഹന്‍ലാല്‍ മുമ്പ് പറഞ്ഞത്. അതേസമയം, മരക്കാറിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം ആണ് കല്യാണിയും പ്രണവും ഒന്നിക്കുന്ന പുതിയ ചിത്രം.