മകളുടെ സുരക്ഷിതത്വത്തിന് ഞാന്‍ ആരേയും കൊല്ലാന്‍ പോലും തയ്യാറായിരുന്നു, തട്ടിക്കൊണ്ടു പോവാന്‍ വരെ ശ്രമം നടന്നിരുന്നു: കമല്‍ഹാസന്‍

തന്റെ മക്കളെ തട്ടിക്കൊണ്ടു പോവാനുള്ള ശ്രമം നടന്നിരുന്നുവെന്ന് കമല്‍ഹാസന്‍. ശ്രുതി ഹസനും അക്ഷര ഹസനുമാണ് കമല്‍ഹാസന്റെ മക്കള്‍. വീട്ടുജോലിക്കാര്‍ മക്കളെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അക്കാര്യം താന്‍ എങ്ങനെയോ മനസിലാക്കുക ആയായിരുന്നുവെന്നും ആ സംഭവമാണ് മഹാനദി എന്ന സിനിമ ആക്കിയതെന്നും കമല്‍ഹാസന്‍ പറയുന്നു.

ഇന്ന് തന്റെ പെണ്‍മക്കള്‍ക്ക് ഈ ലോകത്തെ മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്. അതിനാല്‍ അത് പറയാം. തന്റെ വീട്ടിലെ ജോലിക്കാരെല്ലാം കൂടി മകളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു. പണത്തിന് വേണ്ടിയായിരുന്നു. അവര്‍ ഒരു ട്രയലും നോക്കിയിരുന്നു. പക്ഷെ താന്‍ അവരുടെ പദ്ധതിയെ കുറിച്ച് എങ്ങനെയോ അറിഞ്ഞു.

നല്ല ദേഷ്യം വന്നിരുന്നു. തന്റെ മകളുടെ സുരക്ഷിതത്വത്തിനായി ആരേയും കൊല്ലാന്‍ പോലും തയ്യാറായിരുന്നു താന്‍. പക്ഷെ തനിക്ക് അപ്പോള്‍ തന്നെ ബോധം വന്നു. ഇതിനിടെ ഒരു തിരക്കഥ എഴുതാനിരുന്നിരുന്നു. അങ്ങനെയാണ് മഹാനദി എന്ന സിനിമയുടെ തിരക്കഥ എഴുതിയത് എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

Read more

തന്റെ ദേഷ്യവും സങ്കടവും ആശങ്കകളുമൊക്കെ അതിലേക്ക് ചേര്‍ന്നുവെന്നും കമല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 1994ല്‍ പുറത്തിറങ്ങിയ മഹാനദി സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സന്താന ഭാരതി ആണ്. ചിത്രത്തിന് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. കമല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയത്.