'എൻ്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ സിനിമയായിരുന്നു അത്, ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ ചെയ്യാൻ പറ്റുമെന്ന കോൺഫിഡൻസ് പോലും എനിക്ക് ഇല്ലായിരുന്നു': ജയസൂര്യ

ഞാൻ മേരിക്കുട്ടി എന്ന സിനിമ ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് ജയസൂര്യ. കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം സിനിമയെപ്പറ്റിയും കഥാപാത്രത്തെയും കുറിച്ച് സംസാരിച്ചത്. തന്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ സിനിമയായിരുന്നു ‘ഞാൻ മേരിക്കുട്ടി’. ജയസൂര്യ എന്ന ആൾക്ക് ഒരു റോളും ഇല്ല എന്ന് തോന്നിപ്പോകുന്ന സിനിമയാണത്.

നമ്മളെ ഉടച്ചുകളയുക എന്ന് പറയില്ലേ അതുപോലെയായിരുന്നു ആ കഥാപാത്രം. ഷൂട്ടിന്റെ സമയത്ത് മൂന്നു ദിവസം തനിക്ക് ക്യാരക്ടറിലേക്ക് എത്താനോ ഒന്നും ചെയ്യാനോ പറ്റിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസിന് പോലും അവിടെ സ്ഥാനമില്ല. ഷൂട്ട് തുടങ്ങി ആദ്യ മൂന്നു ദിവസം താൻ പെട്ടുപോയി. അതുകഴിഞ്ഞ് നാലാമത്തെ ദിവസം താൻ പാക്കപ്പ് പറയാൻ നിൽക്കുകയായിരുന്നു.

തനിക്ക് ചെയ്യാൻ പറ്റുന്നില്ലെന്ന അവസ്ഥയായിലെയ്ക്ക് മാറിയിരുന്നു. എന്തോ ദൈവസഹായം കൊണ്ട് അത് സംഭവിച്ചതാണ്. അല്ലെങ്കിൽ തൊടാൻ പറ്റില്ലെന്ന കാര്യമുറപ്പാണ്. ചുമ്മാ സ്കിറ്റ് കളിക്കുന്ന പോലെയല്ല ക്യാമറക്കുമുന്നിൽ നിൽക്കുന്നത്. സ്കിറ്റാകുമ്പോൾ വേഷം കെട്ടിയിട്ട് എന്ത്… എന്നൊക്കെ ചോദിക്കാൻ എളുപ്പമാണ്. ചുമ്മാ ഡയലോഗ്സ് പറഞ്ഞാൽ മതി.

പക്ഷേ സ്ത്രീയായി മാറുക എന്നത് താൻ ശരിക്കും ആ സിനിമയിലൂടെ അനുഭവിച്ചതാണ്. ആ സിനിമ എന്തോ ഒരു കരുണ കൊണ്ട് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ ആ സിനിമക്കകത്ത് എനിക്ക് ഒരു റോളുമില്ലെന്നും ജയസൂര്യ കൂട്ടിച്ചേർത്തു