മീരാ ജാസ്മിന്‍ തമിഴില്‍ പോയി ഇഴുകിചേര്‍ന്ന് അഭിനയിച്ചപ്പോള്‍ ഏട്ടന് ഇഷ്ടം ഇല്ലാതെയായി, മീര നിന്റെ ഏട്ടത്തിയമ്മയായി വരുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ഏട്ടന്‍ ചോദിച്ചിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

നടന്‍ ശീനിവാസന്റെയും കുടുംബത്തിന്റെയും പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. ഒപ്പം ചേട്ടന്‍ വിനീത് ശ്രീനിവാസന് ഒരിടക്ക് മീര ജാസ്മിനോട് ക്രഷുണ്ടായിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

ഇഷ്ടമുള്ള നടിമാര്‍ ശോഭനയും നവ്യ നായരും ആയിരുന്നു. ഇപ്പോള്‍ അങ്ങനൊന്നുമില്ല. വെള്ളിത്തിരയിലെ ചില പോസ്റ്ററുകള്‍ കണ്ടതോടെയാണ് നവ്യാ നായരോടുള്ള ഇഷ്ടം പോയത്. വെള്ളിത്തിര കണ്ടപ്പോള്‍ പൃഥ്വിരാജ് വളരെ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. ഏട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു.

മീരാ ജാസ്മിന്‍ നിന്റെ ഏട്ടത്തിയമ്മയായി വരുന്നതില്‍ കുഴപ്പമുണ്ടോയെന്ന് ഏട്ടന്‍ തന്നോട് ചോദിച്ചിട്ടുണ്ട്. ഏട്ടന് പക്ഷെ ഇപ്പോ ഇഷ്ടമല്ല. തമിഴിലേക്ക് അഭിനയിക്കാന്‍ പോയപ്പോള്‍ മീര ജാസ്മിന്റെ ഇഴുകി ചേര്‍ന്നുള്ള അഭിനയം കണ്ടപ്പോഴാണ് ഏട്ടന് മീര ജാസ്മിനെ ഇഷ്ടമല്ലാതെ ആയത് എന്നാണ് ധ്യാന്‍ പറയുന്നത്.

മോഹന്‍ലാലാണ് ഏറ്റവും പ്രിയപ്പെട്ട നടന്‍. അദ്ദേഹത്തിന്റെ സിനിമകളാണ് അധികവും കണ്ടിരുന്നത്, അതിനാലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും ധ്യാന്‍ പറഞ്ഞു. വിനീതും മോഹന്‍ലാല്‍ ഫാനാണ്. ചേട്ടനെ പോലെ പാട്ട് പാടാന്‍ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി.

താന്‍ അഭിനയത്തെയാണ് സ്‌നേഹിക്കുന്നതെന്നും ധ്യാന്‍ വെളിപ്പെടുത്തി. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അച്ഛനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം ഇരുവരും തുറന്ന് പറയുന്നുണ്ട്. ഇതെല്ലാം നിറഞ്ഞ ചിരിയോടെ ആസ്വദിക്കുന്ന ശ്രീനിവാസനേയും ഭാര്യയേയും അഭിമുഖത്തില്‍ കാണാം.