പൊങ്കലിന് തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ തലൈവര്‍; കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയിലെ ചിത്രങ്ങള്‍ കാണാം

Gambinos Ad
ript>

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് പേട്ട. തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Gambinos Ad

കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് ആദ്യമായി രജനിക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണിത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. ചിത്രം വരുന്ന പൊങ്കലിന് തിയേറ്ററുകളിലെത്തും. അജിത്തിന്റെ വിശ്വാസം ആണ് പൊങ്കലിന് എത്തുന്ന മറ്റൊരു പ്രധാന ചിത്രം.