'ഇരുപത്തിയാറായിരം രൂപ പിറ്റേ ദിവസം അടച്ചാലേ അച്ഛന്റെ ബോഡി വിട്ടുകിട്ടുള്ളു'; ബിഗ് ബോസ് സീസണ്‍ 2- വില്‍ പൊട്ടിക്കരഞ്ഞ് വീണ നായര്‍, വീഡിയോ

ബിഗ് ബോസ് സീസണ്‍ 2-വില്‍ വിതുമ്പലോടെ മത്സരാര്‍ത്ഥികള്‍. ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് പൊട്ടിക്കരഞ്ഞ് നടി വീണ നായര്‍. മാതാപിതാക്കളുടെ മരണത്തെ കുറിച്ച് പറഞ്ഞാണ് വീണ പൊട്ടിക്കരഞ്ഞത്. ഈ രംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

“”ഇരുപത്തിയാറായിരം രൂപ പിറ്റേ ദിവസം അടച്ചാലേ അച്ഛന്റെ ബോഡി വിട്ടുകിട്ടുള്ളു.. പിന്നെ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല ആ സമയത്ത്. എല്ലാ ഗ്രൂപ്പിലും ഞാന്‍ ഒരു ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി, ഇപ്പൊ അത് ആലോചിക്കുമ്പോ എനിക്ക് നെഞ്ച് പൊട്ടുവാ”” എന്ന് വീണ പറയുന്നു.

അമ്മ അത്യാസന്ന നിലയില്‍ ഹോസ്പിറ്റലില്‍ ആയിരുന്ന കാലം മുതല്‍ തനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഭര്‍ത്താവിനോട് മറച്ചുവെച്ചു. അതുമാത്രമാണ് ഭര്‍ത്താവില്‍ നിന്നും ഒളിച്ചുവെച്ച ഒരു കാര്യം എന്നും അതിന് ഭര്‍ത്താവിനോട് ക്ഷമ ചോദിക്കുവെന്നും വീണ പറഞ്ഞു.