ഉണ്ണി വാവാവോ, പൊന്നുണ്ണി വാവാവോ; പാറുക്കുട്ടിയുടെ പാട്ട് ഏറ്റെടുത്ത് ആരാധകര്‍

ഉപ്പും മുളകും ടെലിവിഷന്‍ പരമ്പരയില്‍ ഏറെ ആരാധകരുള്ള കുഞ്ഞുതാരമാണ് പാറുക്കുട്ടി എന്ന ബേബി അമയ. തന്റെ തന്നെ സ്‌ക്രിപ്റ്റിലാണ് പാറുക്കുട്ടിയുടെ അഭിനയം. ഇപ്പോഴിതാ “ഉണ്ണീ വാവാവോ… പൊന്നുണ്ണി വാവാവോ…” എന്ന പാട്ടുപാടി തകര്‍ക്കുകയാണ് പാറുക്കുട്ടി. എപ്പിസോഡിനിടയിലെ പാറുക്കുട്ടിയുടെ പാട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

സാധാരണ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവര്‍ പോലും “ഉപ്പും മുളകി”ന്റെ ആരാധകരാണ്. 2015 ഡിസംബര്‍ 14 ന് ആണ് “ഉപ്പും മുളകും” ആരംഭിക്കുന്നത്. നാലു വര്‍ഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ “ഉപ്പും മുളകി”ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രന്‍ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാര്‍, ജൂഹി റുസ്തഗി, അല്‍സാബിത്ത്, ശിവാനി മേനോന്‍, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്.

https://www.instagram.com/p/B1RR9BbnOCm/?utm_source=ig_embed