നീലുവും ബാലുവും പിള്ളേരും  വീണ്ടും;  പാറുക്കുട്ടിയെവിടെയെന്ന് ആരാധകർ !

വലിയ ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് ഉപ്പും മുളകിൻ്റെയും പോസ്റ്റ് ലോക്ക് ഡൗണ്‍ സ്പെഷ്യൽ എപ്പിസോഡ് പ്രേക്ഷകരിലേക്കെത്തുകയാണ്. ഇതിൻ്റെ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ കഴിഞ്ഞദിവസമാണ് പുറത്ത് വിട്ടത്.

നെയ്യാറ്റിൻകര വീട്ടിൽ ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന ബാലു പാറമട വീട്ടിൽ നീലുവിൻ്റെയും മക്കളുടെയും അടുത്തെത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്  സാനിറ്റൈസർ കൊണ്ട് വലയം തീർത്ത് സ്വയം സംരക്ഷണമൊരുക്കുന്ന ബാലുവിൻ്റെ പ്രഹസനങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർക്ക് കാണാനാകുക.

Read more

ലോക്ക് ഡൗണ്‍ കാലത്ത് അഭിനേതാക്കളെല്ലാം അവരവരുടെ വീടുകളിൽ നിന്ന് പകർത്തിയ വീഡിയോകളിലൂടെ ഒരു എപ്പിസോഡ് വിഷു ദിനത്തിൽ ഉപ്പും മുളകും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഈ എപ്പിസോഡും വലിയ രീതിയിൽ വൈറലായിരുന്നു.