ഉപ്പും മുളകും നിർത്തുന്നു​​?  മറുപടിയുമായി  ശ്രീകണ്ഠന്‍ നായര്‍

മലയാള കുടുംബ പ്രേക്ഷകരുടെ ഹൃദയം കവർന്ന  ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹിറ്റ് ചാര്‍ട്ടിലാണ് ഈ സീരിയലിന്റെ സ്ഥാനം

എന്നാല്‍ ഈ പരമ്പര തുടർന്നില്ല എന്ന തരത്തിൽ  സോഷ്യല്‍ മീഡിയയില്‍  കുറച്ച് ദിവസമായി ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ചാനലിലെ പുതിയ പരമ്പര ചക്കപ്പഴം ആരംഭിച്ചതോടെയാണ് ഉപ്പും മുളകും അവസാനിച്ചുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്.

ഇപ്പോഴിതാ  പ്രേക്ഷകരുടെ ഈ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍.
ഉപ്പും മുളകിനെക്കുറിച്ചും ആരാധകരുടെ സംശയങ്ങള്‍ക്ക് മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

Read more

ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റീജ്യസ് പരിപാടിയാണ്. അതുകൊണ്ടു തന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്‌നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ്. അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്‌നമില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.