ഉപ്പും മുളകില്‍ ലെച്ചുവിന്റെ വരനായി ഷെയ്ന്‍ നിഗം; മിനിസ്‌ക്രീനിലേക്ക് താരത്തിന്റെ മാസ്സ് എന്‍ട്രി

ഉപ്പും മുളകും ആരാധകര്‍ വളരെ ആകാക്ഷയോടെയാണ് ലച്ചുവിന്റെ വിവാഹത്തിനായി കാത്തിരിക്കുന്നത്. വരന്‍ ആരായിരിക്കുമെന്ന് അറിയാനുള്ള തിടുക്കത്തിലായിരുന്നു പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം സിനിമാ താരം ഷെയിന്‍ നിഗം ഉപ്പും മുളകിലും അതിഥിയായി എത്തുന്നതായി പ്രമോ വന്നിരുന്നു എങ്കിലും ഷെയിന്‍ ചുമ്മാ വരുന്നതല്ലെന്നുള്ള സൂചന ഇപ്പോഴാണ് പുറത്ത് വന്നത്.

ഉപ്പും മുളകിലെയും സര്‍പ്രൈസ് ഇതാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പേജിലൂടെ ഷെയിന്‍ പങ്കുവെച്ചൊരു വീഡിയോ ആണ് ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വെള്ളിയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലാണ് ഷെയിന്‍ വരുന്നത്.

ബാലു ലെച്ചുവിനെ വേഗം ഒരുക്കി നിര്‍ത്താന്‍ ആവശ്യപ്പെടുകയും തൊട്ട് പിന്നാലെ “അച്ഛാ ദോ അളിയന്‍ വരുന്നു” എന്ന് കേശു വിളിച്ച് പറയുകയുമാണ്. കുടുംബത്തില്‍ ബാലു ഒഴികെ മറ്റാരും ഇതുവരെ കാണാത്ത ആ പയ്യന്‍ ഇതാ എന്നും പറയുമ്പോഴേക്കും ബൈക്കില്‍ സ്റ്റൈലിഷ് ലുക്കില്‍ ഷെയിന്‍ എത്തുന്നു.