നിഷയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട മാധ്യമങ്ങളോട് അസഹിഷ്ണുത; റിപ്പോര്‍ട്ടര്‍ ടിവിയെ വിമര്‍ശിച്ച് ശ്രീകണ്ഠന്‍ നായര്‍; സംവിധായകനെ മാറ്റി പ്രശ്‌നം പരിഹരിച്ചെന്ന് ഫ്‌ളവേസ് ടിവി

Gambinos Ad
ript>

നടി നിഷ സാരംഗിനോട് മോശമായി പെരുമാറിയ ഉപ്പും മുളക് പരമ്പരയുടെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെ മാറ്റി പ്രശ്നം പരിഹരിച്ചെന്ന് ഫ്‌ളവേഴ്‌സ് ടിവി എംഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍. ചാനല്‍ നേരിട്ട് നിര്‍മിക്കുന്ന പരമ്പരയാണിത്. പരമ്പരക്ക് പുതിയ സംവിധായകനെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ച നടി തുടര്‍ന്നും ഈ പരമ്പരയില്‍ അഭിനയിക്കും. ഫ്‌ളവേഴ്‌സ് ചാനലിലെ ക്രിയേറ്റിവ് വിഭാഗത്തിലെ ഉന്നത പദവിയിലുള്ള വ്യക്തി നേരിട്ടായിരിക്കും ഇനി മുതല്‍ ഉപ്പും മുളകിന്റെ സംവിധാന ചുമതല നിര്‍വഹിക്കുകയെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു.

Gambinos Ad

ഉപ്പും മുളകും പരമ്പരയിലെ അഭിനേത്രി ഉന്നയിച്ച പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതേക്കുറിച്ചു കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നു കൂട്ടിച്ചേര്‍ത്ത അദ്ദേഹം ഉപ്പും മുളകും സീരിയലില്‍ നിലവിലുള്ള എല്ലാ ജനപ്രിയ താരങ്ങളും തുടര്‍ന്നും അഭിനയിക്കുമെന്നും വ്യക്തമാക്കി.

നേരത്തെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മോശമായി പെരുമാറിയതിനെ എതിര്‍ത്ത തന്നെ സീരിയലില്‍ നിന്നും നീക്കിയെന്നും നിഷ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഉപ്പും മുളകും പ്രേക്ഷകര്‍ വേണ്ട എന്ന് പറയുന്നത് വരെ സംപ്രേക്ഷണം ചെയ്യുമെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

വിഷയത്തില്‍ ചാനലിനെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ ആത്മ പ്രസിഡന്റ് കെ.ബി ഗണേഷ് കുമാറിനെ അദേഹം രൂക്ഷമായി വിമര്‍ശിച്ചു. എന്നും ആത്മ സംഘടനയ്‌ക്കൊപ്പം ചാനല്‍ നിന്നിരുന്നുവെന്നും കുറച്ചു കൂടി പക്വതയാര്‍ന്ന വിലയിരുത്തലുകള്‍ ഗണേഷ് കുമാര്‍ നടത്തണമെന്നായിരുന്നുവെന്നും അദേഹം പറഞ്ഞു.

മൂന്നു കൊല്ലം കൊണ്ട് 650 എപ്പിസോഡുകള്‍ ഉപ്പും മുളകും പിന്നിട്ടു കഴിഞ്ഞു. ഒരു കുടുംബം പോലെയാണ് ഈ പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ പെരുമാറുന്നത്. നിങ്ങള്‍ പ്രേക്ഷകര്‍ വേണ്ട എന്ന് പറയുന്നത് വരെ ഞങ്ങള്‍ ഉപ്പും മുളകും സംപ്രേക്ഷണം ചെയ്യും.

ഫ്ളവേഴ്‌സിന്റെ പുതിയ വിശേഷങ്ങളുമായി ആർ ശ്രീകണ്ഠൻ നായർ തത്സമയം

Posted by Flowers TV on Wednesday, 11 July 2018

നിഷ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ അഭിമുഖത്തിന് ശേഷം യഥാര്‍ത്ഥ സംഭവവുമായി ഒരു പുലബന്ധം പോലുമില്ലാത്ത പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. അതിനെക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ അഭിമുഖം വന്നപ്പോള്‍ ഉടന്‍ തന്നെ നിഷയുമായി ചര്‍ച്ച ചെയ്ത് അവരുടെ ആവശ്യപ്രകാരം തന്നെ സംവിധായകനെ നീക്കം ചെയ്യുകയും ചെയ്തു. എന്ന് മാത്രമല്ല ഉപ്പും മുളകിന്റെ തുടര്‍ച്ചയായ ചിത്രീകരണത്തില്‍ നിഷ പങ്കെടുക്കുകയും ചെയ്യും.

ഈ പരിപാടി നിര്‍ത്തുകയാണെന്നുള്ള വാര്‍ത്തകളൊക്കെ തെറ്റാണ്. ഞാന്‍ ഇത് പറയാന്‍ കാരണം ആത്മ പ്രസിഡന്റിന്റെ പേരില്‍ ഒരു കത്ത് ഞാന്‍ കണ്ടു. ഉപ്പും മുളകും നിര്‍ത്തി പകരം ചപ്പും ചവറും സംപ്രേക്ഷണം ചെയ്യുമെന്നൊക്കെ അദ്ദേഹം പറയുന്നത് കേട്ടു. ആത്മ പോലുള്ള ഒരു സംഘടന ഈ ചാനലിനെ വിലയിരുത്തുമ്പോള്‍ കുറച്ചു കൂടി പക്വതയും ഔചിത്യവും കാണിക്കണമെന്ന് എനിക്കൊരു അഭ്യര്‍ത്ഥന ഇദ്ദേഹത്തോടുണ്ട്. ഉപ്പും മുളകും സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണന്റെ ചിത്രത്തിന് പകരം ചാനല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉണ്ണികൃഷ്ണന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ച മാധ്യമങ്ങളെയും ശ്രീകണ്ഠന്‍ നായര്‍ വിമര്‍ശിച്ചു.

ഇവര്‍ക്കെതിരേ നിയനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. നിഷയുടെ അഭിമുഖം പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവി ഫ്‌ളവേഴ്‌സിനോട് നീതി കാണിച്ചില്ലെന്ന ആരോപണം ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. വളരെ അധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന റിപ്പോര്‍ട്ടര്‍ ചാനലിന് ഒരു ജീവശ്വാസം ആയിരുന്നു നിഷയുടെ അഭിമുഖമെന്നും അദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.