ആദ്യമായി അച്ഛാ എന്ന് വിളിച്ചത് എന്നെ, അവളുടെ മാതാപിതാക്കള്‍ക്ക് ആദ്യം സങ്കടമായിരുന്നു; ഉപ്പും മുളകിലെ പാറുക്കുട്ടിയെക്കുറിച്ച് ബാലു

നാല് വര്‍ഷത്തോളമായി ഉപ്പും മുളകും എന്ന പരമ്പര പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയിട്ട്. ഇപ്പോഴും വലിയ സ്വീകാര്യതോടെയാണ് സംപ്രേക്ഷണം ചെയ്തു പോരുന്ന പരിപാടിയില്‍ ഏറ്റവും ശ്രദ്ധ നേടുന്ന താരം കുഞ്ഞ് പാറുക്കുട്ടിയാണ്. വെറും നാല് മാസമുള്ളപ്പോഴാണ് പാറു ഈ പരമ്പരയുടെ ഭാഗമാകുന്നത്.

നൂറ്റമ്പതോളം കുട്ടികള്‍ സെലക്ഷന് വന്നതില്‍ ബാലുവായി വേഷമിടുന്ന ബിജു സോപാനവും നീലുവായെത്തുന്ന നിഷയുമായുള്ള രൂപ സാദൃശ്യം കണക്കിലെടുത്താണ് പാറുക്കുട്ടിയെ സെലക്ട് ചെയ്തത്. പാറുക്കുട്ടിയെക്കുറിച്ച് ബാലു തന്നെ പറയുന്നത് ഇങ്ങനെ

പാറുക്കുട്ടി ആദ്യമായി അച്ഛാ എന്നു വിളിക്കുന്നത് എന്നെയാണ്. ടേക്ക് സമയത്താണ് ആദ്യമായി വിളിക്കുന്നത്. സീരിയലില്‍ എന്റെ അമ്മയായി അഭിനയിക്കുന്ന ചേച്ചിയുടെ മടിയില്‍ തല വെച്ചു കിടക്കുകയാണ് ഞാന്‍, അവരെന്റെ മുടിയില്‍ തലോടുന്നു. പെട്ടെന്ന് ‘അച്ഛാ’ എന്നൊരു വിളി കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നൂടെ വിളിച്ചു. അവരുടെ പാരന്റ്‌സിന് ആദ്യം സങ്കടമായിരുന്നു. എനിക്കാണ് ആ ‘അച്ഛാ’ വിളി ആദ്യം കിട്ടിയത് എന്നതു കൊണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളവുമായുള്ള അഭിമുഖത്തില്‍ ബിജു സോപാനം വ്യക്തമാക്കി.