ഈ നടിക്ക് പറയാനുണ്ട് ഒരു സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍

ലോകസിനിമയെയും ഇന്ത്യന്‍ സിനിമയെയും നാണക്കേടിന്റെ പടുകുഴിയില്‍ നിര്‍ത്തുകയാണ് കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍. നടിമാര്‍ തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതോടെയാണ് കാസ്റ്റിംഗ് കൗച്ച് കഥകള്‍ പുറത്തു വരുന്നത്.

ഏറ്റവും ഒടുവിലായി കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നത് ടെലിവിഷന്‍ നടിയായ സുലഗ്നാ ചാറ്റര്‍ജിയാണ്. ഒരു സംവിധായകന്റെ ഏജന്റ് തന്നെ സമീപിച്ചതായും അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയാറാണോ എന്ന് ചോദിച്ചതായും നടി വെളിപ്പെടുത്തുന്നു. ഏജന്റ് നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും നടി പുറത്തുവിട്ടിട്ടുണ്ട്.

ഏത് സംവിധായകനാണ് അഡ്ജസ്റ്റ്‌മെന്റിന് ക്ഷണിച്ചിരിക്കുന്നതെന്ന് സുലഗ്നയോ അവരോട് സംസാരിച്ച ഏജന്റോ വെളിപ്പെടുത്തിയിട്ടില്ല. സന്ദേശം അയച്ച ഏജന്റ് ആരാണെന്ന് പോലും നടി ഓര്‍ക്കുന്നില്ല. ഷൂട്ടിംഗ് സെറ്റില്‍ എന്നോ വന്ന് പരിചയപ്പെട്ട ഏതോ ഒരാള്‍ എന്ന് മാത്രമാണ് സുലഗ്നയ്ക്ക് ഏജന്റിനെക്കുറിച്ചുള്ള ഓര്‍മ്മ.

ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവന്‍ പണവും നല്‍കി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതില്‍ താത്പര്യമുണ്ടോ, എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്ന പറഞ്ഞപ്പോള്‍ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരന്‍. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് മറുടപടി കൊടുത്തു നടി. ഇറ്റ്സ് ഓക്കെ ഡിയര്‍ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരന്‍.

സുലഗ്നയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ.

വളരെ കാഷ്വലായിട്ടാണ് ഞാനത് പോസ്റ്റ് ചെയ്തത്. അതിന്റെ പേരില്‍ എനിക്ക് പബ്ലിസിറ്റി ആവശ്യമില്ല. ഇയാളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് പരിചയമോ ഓര്‍മ്മയോ ഇല്ല. ഏതോ ബോളിവുഡ് എ ലിസ്റ്റര്‍ക്കൊപ്പമുള്ള പരസ്യമാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം സന്തോഷമാണ് തോന്നിയത്. എന്നെ ലുക്ക് ടെസ്റ്റിന് വിളിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അദ്ദേഹം ആവശ്യപ്പെട്ടത് കോംപ്രമൈസാണ്. പിന്നീട് സംഭവിച്ചത് സ്‌ക്രീന്‍ഷോട്ടിലുണ്ടല്ലോ’.

View this post on Instagram

The #realsulu watching#tumharisulu

A post shared by Sulagna Chatterjee (@suluclicks) on