ടെലിവിഷനില്‍ റെക്കോഡ് സൃഷ്ടിച്ച് രജനീകാന്ത്; ഏറ്റവും ഉയര്‍ന്ന ടി.ആര്‍.പി റേറ്റിംഗ് നേടി 'മാന്‍ വെഴ്‌സസ് വൈല്‍‍ഡ്'

ടെലിവിഷനില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് രജനീകാന്ത്. ഡിസ്‌ക്കവറി ചാനലില്‍ എത്തിയ “മാന്‍ വേഴ്‌സസ് വൈല്‍ഡ്” പരിപാടി ഏറ്റവും ഉയര്‍ന്ന ടിആര്‍പി ആണ് നേടിയത്. മാര്‍ച്ച് 23-ന് ടെലികാസ്റ്റ് ചെയ്ത ഷോ 1.2 കോടി ആള്‍ക്കാരാണ് കണ്ടിരിക്കുന്നത്. ഇതോടെ ഡിസ്‌ക്കവറി ചാനലിന് 86 ശതമാനം അധികം വ്യൂവര്‍ഷിപ്പാണ് ലഭിച്ചിരിക്കുന്നത്.

ഡിസ്‌ക്കവറി തമിഴ് ചാനലിനും ഏറ്റവും മികച്ച ടിആര്‍പി ആണ് ലഭിച്ചിരിക്കുന്നത് എന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.സാഹസിക യാത്രികന്‍ ബിയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയാണ് മാന്‍ വെഴ്‌സസ് വൈല്‍ഡ്.

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലാണ് രജനീകാന്തിനൊപ്പമുള്ള എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയില്‍ അതിഥിയായെത്തിയിരുന്നു. ബരാക് ഒബാമ, ടൈറ്റാനിക് താരം കേറ്റ് വിന്‍സ്ലെറ്റ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ അതിഥികളായെത്തിയിട്ടുണ്ട്.