റിയാലിറ്റി ഷോയ്ക്കു വേണ്ടി കടലിനടിയില്‍ ഷൂട്ട്; കൊറിയന്‍ നടിക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ

റിയാലിറ്റി ഷോയ്ക്ക് വേണ്ടി കടലിനടയില്‍ ഷൂട്ട് നടത്തിയ സൗത്ത് കൊറിയന്‍ നടിക്ക് അഞ്ചുവര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. ലോ ഓഫ് ജംഗിള്‍ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി കടലിനടിയില്‍ നിന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്നതാണ് കേസ്. തായ്‌ലന്റില്‍ വെച്ചായിരുന്നു ഷോ ചിത്രീകരിച്ചത്. തായ്‌ലന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ജൂണ്‍ 30 ന് പ്രസ്തുത എപ്പിസോഡ് തായ്‌ലന്റിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തതോടെ നടിക്കെതിരെയുള്ള പ്രതിഷേധം ശക്തമായി. ഇതേ തുടര്‍ന്നാണ് നടിക്കെതിരെ കേസേടുത്തത്. 50000 രൂപ പിഴയും അഞ്ച് വര്‍ഷത്തെ തടവുശിക്ഷയുമാണ് താരത്തിന് ലഭിച്ചത്.

Read more

നടിക്ക് തായ്‌ലന്റിലെ നിയമങ്ങള്‍ അറിയാത്തത് കൊണ്ട് സംഭവിച്ച അബദ്ധമാണെന്ന് ചാനല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ പൊലീസ് ഈ വാദം തള്ളുകയായിരുന്നു. എല്ലാ തെളിവുകളും താരത്തിനെതിരാണെന്നും പോലീസ് അറിയിച്ചു.