പ്ലാസ്റ്റിക് സര്‍ജറിയല്ലേ, ക്രിമിനല്‍ കുറ്റം ഒന്നുമല്ലല്ലോ ചെയ്തത്; രൂക്ഷ വിമര്‍ശനങ്ങള്‍ക്കെതിരെ നടി

പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെന്ന് ആരോപിച്ച് ക്രൂരമായ വിമര്‍ശനങ്ങള്‍ നേരിട്ടതിനെ കുറിച്ച് നടി ഷമ സിക്കന്ദര്‍. പത്ത് വര്‍ഷ ചലഞ്ച് എന്ന പേരില്‍ അന്നും ഇന്നുമുള്ള ചിത്രങ്ങളാണ് ഷമ പങ്കുവച്ചത്. പിന്നാലെയാണ് വിമര്‍ശനങ്ങളും ട്രോളുകളും എത്തിയത്.

“”ഈ ആരോപണങ്ങള്‍ എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ക്രിമിനല്‍ കുറ്റം ചെയ്തു വന്ന ഒരാളല്ല ഞാന്‍. സര്‍ജറി ചെയ്തിട്ടുണ്ടോ എന്നു പോലും അവര്‍ക്ക് ഉറപ്പില്ല. ഇതിനെ കുറിച്ച് സംസാരിക്കാനോ വിശദീകരിക്കാനോ ഒരു കാരണവും ഞാന്‍ കാണുന്നില്ല. എന്റെ ജീവിതമാണ് എനിക്ക് ആവശ്യമുള്ളത് ചെയ്യാം. ഞാന്‍ എന്തിലൂടെയാണ് കടന്നു പോയതെന്ന് നിങ്ങള്‍ക്കറിയില്ല”” എന്ന് ഷമ ഐഎഎന്‍എസിനോട് പറഞ്ഞു.

“”എന്റെ മനസാണ് എന്നെ മാറ്റി മറച്ചത് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. നുണകള്‍ പറഞ്ഞ് ജീവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. എനിക്ക് മാറ്റം വന്നെങ്കില്‍ എപ്പോഴും ഞാന്‍ സര്‍ജറിക്കിരയാകുന്നു എന്നല്ല”” എന്നും ഷമ പറയുന്നു. ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ ഷമ “മായ ആന്റ് അബ് ദില്‍ കി സുന്‍” എന്ന വെബ് സീരിസിലാണ് ഒടുവില്‍ വേഷമിട്ടത്.

https://www.instagram.com/p/BsuP6gEncTw/?utm_source=ig_embed